ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലെത്തി സന്ദര്‍ശിച്ചു. കോടിയേരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘമാണ് കോടിയേരിയെ ചികിത്സിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് വരെ മുഖ്യമന്ത്രി ചെന്നൈയില്‍ ഉണ്ടാകും. നിയുക്ത സ്പീക്കര്‍ എ.എന്‍. ഷംസീറും മന്ത്രി എം.ബി.രാജേഷും കഴിഞ്ഞ ദിവസം കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു.
മുഖ്യമന്ത്രി കോടിയേരിയെ സന്ദര്‍ശിച്ചു
RECENT NEWS
Advertisment