കൊച്ചി : സനാതന ധർമത്തിനെതിരായ വിവാദ പ്രസ്താവന പിൻവലിക്കാത്ത മുഖ്യമന്ത്രി ഹിന്ദുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. രാജ്യവ്യാപക പ്രതിഷേധം ഉയർന്നിട്ടും തിരുത്താൻ തയ്യാറാകാത്ത പിണറായിയുടെ നിലപാട് അംഗീകരിക്കാനാകില്ല. കോടിക്കണക്കിനുപേർ പിന്തുടരുന്ന വിശ്വാസധാരയെ അശ്ലീലം എന്ന് വിശേഷിപ്പിക്കുക വഴി എംവി ഗോവിന്ദൻ ഹിന്ദുവിശ്വാസികളോടുള്ള അറപ്പും വെറുപ്പുമാണ് പ്രകടമാക്കിയിട്ടുള്ളത്. മതമൌലികവാദികളുടെ പിന്തുണയും വോട്ടും ലക്ഷ്യംവെച്ച് ദുഷ്ടലാക്കോടെ പ്രവർത്തിക്കുകയാണ് സിപിഎം നേതാക്കളെന്നും വി.മുരളീധരൻ പറഞ്ഞു. ശബരിമലയിൽ ആചാരലംഘനത്തിന് പോലീസ് കാവലേർപ്പെടുത്തിയ സിപിഎമ്മും സർക്കാരും അതേ മാനസികാവസ്ഥയിൽ തുടരുന്നുവെന്നതാണ് വ്യക്തമാകുന്നതെന്നും മുൻ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. എന്ത് പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് സനാതനധർമം രാജവാഴ്ചയെന്നും വർണ ജാതീയതയെന്നും ആക്ഷേപിക്കുന്നത് എന്ന് സിപിഎം വ്യക്തമാക്കണം. വിദ്യാഭ്യാസ സ്ഥാപനത്തിലടക്കം മുഖം മറച്ചുപോകുന്ന വിശ്വാസത്തെ ചോദ്യം ചെയ്യാൻ പിണറായിയും എംവി ഗോവിന്ദനും മുതിരാറില്ല. ഹൈന്ദവ സമൂഹത്തിന് നേരെ നിരന്തരമായി തുടരുന്ന അവഹേളനത്തിൽ നിന്ന് പിണറായി പിന്മാറണമെന്നും വി.മുരളീധരൻ കൊച്ചിയിൽ ആവശ്യപ്പെട്ടു
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1