കൊച്ചി : വിവാദങ്ങളിൽ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂർവ ജീവിയാണ് മുഖ്യമന്ത്രിയെന്ന് സുധാകരൻ പരിഹസിച്ചു. മകൾക്കെതിരെ ഗുരുതരമായ ആരോപണം വന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. തനിക്കിതൊന്നും ബാധകമല്ലെന്നാണ് അദ്ദേഹത്തിന്‍റെ നിലപാടെന്നും സുധാകരൻ കുറ്റപ്പെടുത്തി. ഇടത് മുന്നണി സർക്കാരിനെയും സിപിഎമ്മിനെതിരെയും ഉയർന്ന വിവാദങ്ങളിലോ അഴിമതി ആരോപണങ്ങളിലോ ഒന്നും മുഖ്യമന്ത്രി ഇതുവരയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ മകൾ വീണാ വിജയനെതിരെ മാസപ്പടി വാങ്ങിയെന്ന ആരോപണങ്ങളുമുയർന്നിരുന്നു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ പിണറായി തയ്യാറായില്ല. ഇടത് മുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തിയ വേളയിലും മുഖ്യമന്ത്രി വിവാദങ്ങളോട് പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് സുധാകരന്‍റെ പരിഹാസം.
വാ തുറന്നാൽ കള്ളം മാത്രം പറയുന്ന പാർട്ടിയായ സിപിഎം പക്ഷേ കരിവന്നൂർ ബാങ്ക് തട്ടിപ്പിൽ കുടുങ്ങി പോയെന്നും അദ്ദേഹം പറഞ്ഞു. കരുവണ്ണൂരിൽ വലിയ തട്ടിപ്പാണ് നടന്നത്. സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി മൊയ്തീൻ പ്രതിയാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അന്വേഷണം നടക്കട്ടെ കുറ്റക്കാരെ പുറത്തു കൊണ്ടുവരട്ടെയെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ താൻ നൽകിയ മാനനഷ്ടകേസ് ഗൗരവമുള്ളതാണ്. ഗോവിന്ദനെ ശിക്ഷിക്കണമെന്നില്ല. എന്‍റെ നിരപരാധിത്വം തെളിയിക്കാനാണ് മാനനഷ്ടകേസുമായി മുന്നോട്ട് പോകുന്നതെന്നും സുധാകരൻ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033