Monday, April 21, 2025 12:43 pm

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയുടെ ആശുപത്രി ഉത്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍, കൂടെ കേന്ദ്ര മന്ത്രി വി .മുരളീധരനും ; തിരുവനന്തപുരം കിംസ് ആശുപത്രിയുടെ ഈസ്റ്റ്‌ ബ്ലോക്ക് ഉദ്ഘാടനം വിവാദത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയുടെ ആശുപത്രി ഉത്ഘാടന ചടങ്ങിന് കേന്ദ്ര മന്ത്രിയും കേരളാ മുഖ്യമന്ത്രിയും. തിരുവനന്തപുരം കിംസ് ആശുപത്രിയുടെ ഈസ്റ്റ്‌ ബ്ലോക്ക് ഉത്ഘാടനം ഇതോടെ വിവാദമാകുകയാണ്.  ഇരുപത്തി മൂന്നാം തീയതി തിങ്കളാഴ്ച വൈകിട്ടാണ് ഉദ്ഘാടനം. ഉത്ഘാടകന്‍ കേരളത്തിന്റെ മുഖ്യമന്ത്രി സാക്ഷാല്‍ പിണറായി വിജയന്‍ തന്നെ. കൂടെ എല്ലാ രാഷ്ട്രീയ നേതാക്കളുമുണ്ട്. ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ വി.മുരളീധരന്‍, ശശി തരൂര്‍ എം.പി., കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എന്നിവരും കിംസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.എം.ഐ സഹദുള്ളയുടെ ക്ഷണം സ്വീകരിച്ച് ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെ ഭയന്ന് കേരളാ ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യത്തിന് അപേക്ഷിച്ച് കാത്തിരിക്കുന്ന ആളാണ്‌ ഡോ.എം.ഐ സഹദുള്ള. ഇതുവരെ ജാമ്യം ലഭിച്ചിട്ടുമില്ല. ഇങ്ങനെ ഒരാളിന്റെ ക്ഷണം സ്വീകരിച്ച്  അതിപ്രധാന വ്യക്തികള്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.

കേന്ദ്ര എജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണവും പരിശോധനകളും നടത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ്‌ കിംസ്. കോട്ടയത്തെ കിംസ് ആശുപത്രിയുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. ജൂബി ദേവസ്യ എന്ന അമേരിക്കന്‍ മലയാളിയും അദ്ദേഹത്തിന്റെ ഭാര്യയും 2013 ല്‍ കോട്ടയം അയ്മനം പഞ്ചായത്തിലെ കുടമാളൂരില്‍ കെട്ടിഉയര്‍ത്തിയതാണ് ബെല്‍റോസ് ആശുപത്രി സമുച്ചയം. തന്റെ നാട്ടിലെ ജനങ്ങള്‍ക്ക്‌ കുറഞ്ഞ നിരക്കില്‍ നല്ല ചികിത്സയും പരിചരണവും നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഈ വിദേശമലയാളി കുടമാളൂരില്‍ കോടികള്‍ ചെലവഴിച്ച് ആശുപത്രി പണിതത്. ആശുപത്രി നടത്തിക്കൊണ്ടുപോകുന്നതില്‍ സാമ്പത്തിക പ്രയാസം നേരിട്ടപ്പോള്‍ ബെല്‍റോസ് ആശുപത്രിക്ക് പങ്കാളിയെ തേടി. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ഗ്രൂപ്പ്  കോട്ടയം ബെല്‍റോസ് ആശുപത്രിയില്‍ ഷെയറുകള്‍ സ്വന്തമാക്കി. എന്നാല്‍ അധികം താമസിക്കാതെ പഴയ ഉടമ ജൂബി ദേവസ്യ കോട്ടയം കിങ്സ് ആശുപത്രിയില്‍ ആരുമല്ലാതായി. കൂടാതെ വന്‍ ബാധ്യതയും ഇദ്ദേഹത്തിന്റെ തലയിലായി. ഇതേത്തുടര്‍ന്ന് ജൂബി ദേവസ്യ നിയമ നടപടികള്‍ ആരംഭിച്ചു. ഇതോടെ ഒന്നിന് പിറകെ മറ്റൊന്നായി പല കേസുകളും വന്നുതുടങ്ങി.

2019 ല്‍ ജൂബി ദേവസ്യ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഈ കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ അവസരത്തിലാണ് കോട്ടയം അയ്മനം പഞ്ചായത്തുമായി ചേര്‍ന്ന് തിരുവനന്തപുരം കിംസ് ഗ്രൂപ്പ് നടത്തിയ വന്‍ തട്ടിപ്പ് പുറത്തുവന്നത്. കോട്ടയം കുടമാളൂരിലെ ബെല്‍ റോസ് ആശുപത്രിക്കുവേണ്ടി ആദ്യ ഉടമ ജൂബി ദേവസ്യ പണിത കെട്ടിടങ്ങള്‍ക്ക് അയ്മനം പഞ്ചായത്തിലെ ജീവനക്കാര്‍ നിയമവിരുദ്ധമായി പുതിയ കെട്ടിട നമ്പര്‍ നല്‍കി തിരുവനന്തപുരത്തെ ബാങ്കില്‍ നിന്ന് കോടികള്‍ കിംസ് ഗ്രൂപ്പ് തട്ടിയെടുത്ത വിവരമാണ് പിന്നീട് പുറത്തുവന്നത്.

തിരുവനന്തപുരം സൌത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും 43 കോടി രൂപ വായ്പ എടുത്തത്‌ കോട്ടയം കിംസ് ബെല്‍ റോസ് ആശുപത്രിയുടെ വസ്തുവകകള്‍ പണയപ്പെടുത്തി ആയിരുന്നു. ഇതിന്റെ ബാധ്യതകള്‍ ജൂബി ദേവസ്യക്കും തലവേദനയായി. കോട്ടയം കുടമാളൂരിലെ ആശുപത്രിക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാനായിരുന്നു വായ്പ. കെട്ടിടങ്ങള്‍ നിര്‍മ്മിച്ചില്ലെന്നു മാത്രമല്ല വായ്പത്തുക വഴിമാറ്റുകയും ചെയ്തു. എന്നാല്‍ പുതിയ കെട്ടിടങ്ങള്‍ പണിതുവെന്ന് രേഖകള്‍ ചമച്ച് തിരുവനന്തപുരത്തെ ബാങ്കില്‍ നല്‍കി. അയ്മനം പഞ്ചായത്തിലെ ജീവനക്കാരെ സ്വാധീനിച്ചുകൊണ്ട് പഴയ കെട്ടിടങ്ങള്‍ക്ക് വീണ്ടും പുതിയ നമ്പര്‍ നല്‍കി. വായ്പത്തുക ചെലവഴിച്ച് നിര്‍മ്മിച്ചതാണ് ഈ കെട്ടിടങ്ങള്‍ എന്നും ധരിപ്പിച്ചു. അതിനുള്ള രേഖകളും വ്യാജമായി നിര്‍മ്മിച്ചു.

വന്‍ തട്ടിപ്പ് പുറത്തുവന്നതോടെ 2020 ഏപ്രിലില്‍  എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തില്‍ത്തന്നെ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  ECIR രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കോട്ടയം അയ്മനം പഞ്ചായത്തില്‍ ഇ.ഡി പരിശോധന നടത്തി സുപ്രധാന രേഖകള്‍ പിടിച്ചെടുത്തു. ജീവനക്കാരെയും വിരമിച്ചവരെയും പലപ്രാവശ്യം ചോദ്യം ചെയ്തു. ഇതിനിടയില്‍ 2021 ഒക്ടോബറില്‍  കോട്ടയത്തും തിരുവനന്തപുരത്തുമുള്ള കിംസ് ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മിന്നല്‍ പരിശോധനകള്‍ നടത്തി. ഇവിടെനിന്നും പല സുപ്രധാന രേഖകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത രേഖകളുടെ വിശദീകരണവും തെളിവും ആരാഞ്ഞുകൊണ്ട് ഇ.ഡി കിംസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.എം.ഐ സഹദുള്ളക്ക് നോട്ടീസ് നല്‍കി. എന്നാല്‍ ഈ നോട്ടീസിനു മറുപടി നല്‍കാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കേരളാ ഹൈക്കോടതിയില്‍ സഹദുള്ള കേസ് നല്‍കി. ഡല്‍ഹി, കൊച്ചി ഓഫീസിന് എതിരെയായിരുന്നു സഹദുള്ളയുടെ പരാതി. ഇതിന്റെ വാദം കേരളാ ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജനുവരി 24  ന് ഈ കേസ് വീണ്ടും പരിഗണിക്കുകയാണ്.

കിംസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാനും എം.ഡിയുമായ സഹദുള്ളയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുമെന്നും കിംസ് ഗ്രൂപ്പിന്റെ സ്വത്തുവകകള്‍ ഇ.ഡി കണ്ടുകെട്ടുമെന്നും  ഉടമകള്‍ക്ക് ആശങ്ക ഉണ്ടായതിനെ തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയില്‍ മറ്റൊരു ഹര്‍ജികൂടി നല്‍കി. തിരുവനന്തപുരം കിംസ് ആശുപത്രി, കോട്ടയം കിംസ് ആശുപത്രി, കിംസ് ചെയര്‍മാന്‍ സഹദുള്ളയുടെ സ്വത്തുവകകള്‍, സഹദുള്ളയുടെ ബന്ധു ഇ.എം നജീബിന്റെ സ്വത്തുവകകള്‍ എന്നിവ കണ്ടുകെട്ടുന്നതില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വിലക്കണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു. Criminal MC 16/2022 എന്ന നമ്പറിലുള്ള ഈ കേസ് ഹൈക്കോടതിയില്‍ പെന്റിംഗ് ആണ്. ഇ.ഡിയുടെ അറസ്റ്റിനെ ഭയന്ന് കിംസ് ചെയര്‍മാന്‍ സഹദുള്ള നല്‍കിയ 2591/2022 നമ്പര്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷയിലും ഹൈക്കോടതി തീരുമാനം എടുത്തിട്ടില്ല. അതായത് ഏതുനിമിഷവും കിംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സഹദുള്ളയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുവാന്‍ സാധ്യത നിലനില്‍ക്കുകയാണ്. ഒപ്പം തിരുവനന്തപുരത്തെയും കോട്ടയത്തെയും ആശുപത്രി സമുച്ചയങ്ങളും സഹദുള്ളയുടെ സ്വത്തുവകകളും ഇ.ഡി കണ്ടുകെട്ടാം.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുന്നതിന് മുമ്പ് കിംസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങള്‍ വില്‍ക്കുവാന്‍ രഹസ്യനീക്കം നടക്കുന്നതായും പറയുന്നു. ഷെയറുകള്‍ നല്‍കി പണം സ്വരൂപിക്കുവാനാണ് നീക്കം എന്നാണ് പറയപ്പെടുന്നത്‌. മുഖ്യമന്ത്രിയെയും കേന്ദ്ര മന്ത്രിയെയും മറ്റ് പ്രമുഖരെയും പങ്കെടുപ്പിച്ച് ഉത്ഘാടന മാമാങ്കം നടത്തുന്നതിന്റെ പിന്നിലും രഹസ്യ അജണ്ട ഉണ്ടെന്നു പറയുന്നു. ഷെയറുകള്‍ വാങ്ങാന്‍ തയ്യാറായവര്‍കൂടി പങ്കെടുക്കുന്ന ഉത്സവം ആയതിനാല്‍  പരമാവധി കൊഴുപ്പിക്കാനും സര്‍ക്കാര്‍ പങ്കാളിത്വം ഉറപ്പാക്കാനുമാണ് ഡോ.എം.ഐ സഹദുള്ളയുടെ നീക്കം. കാര്യങ്ങള്‍ പഠിക്കുന്നതിലും വിവരങ്ങള്‍ യഥാസമയം ധരിപ്പിക്കുന്നതിലും രഹസ്യാന്വേഷണ വിഭാഗവും പരാജയപ്പെട്ടു എന്നുവേണം കരുതാന്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐഎസ്ആർഒ സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായുള്ള ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ് പരീക്ഷണം വിജയം

0
ന്യൂഡൽഹി: ഐഎസ്ആർഒയുടെ സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായുള്ള ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ് തിങ്കളാഴ്ച...

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

0
ആലപ്പുഴ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ...

ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സിടിച്ച് പുള്ളിമാൻ ചത്ത സംഭവം ; നായാട്ടിന് കേസെടുത്തു

0
സുൽത്താൻബത്തേരി: ദേശീയപാതയിൽ മുത്തങ്ങ എടത്തറയിൽ കെഎസ്ആർടിസി സ്കാനിയ ബസ്സിടിച്ച് പുള്ളിമാൻ ചത്ത...

സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന 25 പേരെ കരുതൽതടങ്കലിലാക്കാൻ അപേക്ഷ നൽകി എക്സെെസ്

0
തിരുവനന്തപുരം: സ്ഥിരമായി മയക്കുമരുന്ന് കടത്തുന്നുവെന്ന് സൂചനയുള്ള 25 പേരെ കരുതൽതടങ്കലിലാക്കാൻ എക്സൈസ്...