തിരുവനന്തപുരം: ജനങ്ങൾ തീരുമാനിക്കുന്നത് നടപ്പാക്കാനാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 9 വർഷക്കാലം അതിനുതകുന്ന നടപടികൾ സംസ്ഥാനത്ത് സ്വീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. സർക്കാർ ഭരിക്കുന്നു, ജനങ്ങൾ ഭരിക്കപ്പെടുന്നു എന്നത് പഴയകാലത്തെ സംസ്കാരമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സിൽവർ ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ രൂപീകൃതമായിട്ട് 60 വർഷം പൂർത്തിയാവുകയാണ്. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം പാളയത്ത് സിൽവർ ജൂബിലി മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സർക്കാർ ഭരിക്കുന്നു ജനങ്ങൾ ഭരിക്കപ്പെടുന്നു എന്നത് പഴയകാലത്തെ സംസ്കാരമാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ജനങ്ങളുടെ തീരുമാനം നടപ്പാക്കാനാണ് സർക്കാർ. കഴിഞ്ഞ 9 വർഷക്കാലം അതിനുതകുന്ന നടപടികൾ സംസ്ഥാനത്ത് സ്വീകരിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033