മലപ്പുറം: നവകേരള സദസ്സിൽ പങ്കെടുക്കുന്ന നേതാക്കൾക്കെതിരെ യുഡിഎഫ് പകപോക്കൽ നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ തെറ്റായ തീരുമാനത്തിന്റെ അനന്തര ഫലമാണ് യാത്രയിൽ ഇങ്ങനെ നേതാക്കൾ പങ്കെടുക്കുന്നത്. തെറ്റായ തീരുമാനത്തിൽ പിടിച്ചു നിൽക്കാൻ കൂടുതൽ തെറ്റുകളിലേക്ക് പോവുകയാണ് യുഡിഎഫ് നേതൃത്വം. നവകേരള സദസ്സിൽ പങ്കെടുത്തവർക്കെതിരെ നടപടി വരുന്നത് ഇപ്പോൾ പാർട്ടിക്കാര്യമായിരിക്കാം. എന്നാൽ അവർ നാടിന്റെ പൊതുവികാരത്തിനൊപ്പം ചേർന്നവരാണ്. ഇന്ന് ഒരു തങ്ങൾ പരിപാടിയിൽ പങ്കെടുത്ത് അഭിപ്രായം പറഞ്ഞു. നാടിന്റെ പൊതുവികാരമാണ് അത്. അതിനോടൊന്നും പകപോക്കൽ നടപടി വേണ്ടെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളോട് ആവശ്യപ്പെട്ടു.
നവകേരള സദസ്സിന്റെ ഓരോ പരിപാടിയും ഒന്നിനൊന്നു മെച്ചമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കുസാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട് വലിയ പരിപാടി നടത്തുമ്പോൾ സുരക്ഷ മുൻകരുതൽ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക മാനദണ്ഡങ്ങൾ സ്വീകരിച്ചു നടപടി എടുക്കണം. ഈ വിഷയത്തിൽ സത്വര നടപടികൾ എടുത്തു മുന്നോട്ട് പോകാണാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരം അപകടങ്ങൾ അപൂർവമായി മാത്രം നടക്കുന്നതാണ്. ആളുകൾ നിൽക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കേണ്ടതുണ്ട്. ആ കാര്യത്തിൽ പൊതുവെ നമ്മുടെ ഭാഗത്ത് അലംഭാവമുണ്ട്. സർക്കാർ നിർദ്ദേശങ്ങൾ പലയിടത്തും പാലിക്കുന്നില്ലെന്നും ഈ നിർദ്ദേശങ്ങൾ കാലാനുസൃതമായി പുതുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം സാമ്പത്തികമായി കേന്ദ്രം സംസ്ഥാന സർക്കാരിനെ ശ്വാസം മുട്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ശത്രുതാപരമായ സമീപനമാണ്. കേന്ദ്രാവിഷ്‍കൃത പദ്ധതികളിൽ സംസ്ഥാനത്തിന്റെ ബാധ്യത കൂട്ടുന്ന നടപടി സ്വീകരിക്കുകയാണ്. ലൈഫിൽ മൂന്നര ലക്ഷത്തിൽ അധികം വീടുകൾ നിർമ്മിച്ചു. മൂന്ന് വർഷമായി പി എം ഇ വൈ ഗ്രാമീനിൽ ടാർഗറ്റ് കേന്ദ്രം നിശ്ചയിക്കുന്നില്ല. പിഎംഇവൈയിൽ ചെറിയ കാശ് തന്നിട്ട് അവരുടെ പേര് വീട്ടിൽ വെക്കണമെന്ന് പറയാൻ എന്ത് അർഹതയാണ് കേന്ദ്ര സർക്കാരിനുള്ളത്. ലൈഫ് പദ്ധതിയിൽ നിർമ്മിക്കുന്ന വീടുകളിൽ സംസ്ഥാനം പേര് വെക്കുന്നില്ല. ജനങ്ങൾക്ക് നൽകുന്ന ഔദാര്യമല്ല ആ വീടുകൾ. അത് അവരുടെ അവകാശമായിണ് കാണേണ്ടത്. സാമൂഹ്യ മേഖലയിലെ കേരളത്തിന്റെ മുന്നേറ്റം ഒരു ശിക്ഷ ആയിട്ട് കാണരുത്. സാമൂഹ്യ പെൻഷൻ ഫണ്ടിൽ കുടിശികയില്ലെന്ന പ്രസ്താവന തെറ്റിദ്ധാരണയാണ്. കിട്ടാനുള്ള പണം തടഞ്ഞു വെക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033