തിരുവനന്തപുരം : വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളി സമരം അവസാനിപ്പിക്കണമെങ്കിൽ മുഖ്യമന്ത്രി ചർച്ചക്ക് വിളിക്കണമെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. പ്രശ്നങ്ങൾ പരിഹരിക്കാതെ തുറമുഖ നിർമാണം ആരംഭിക്കാൻ അനുവദിക്കില്ലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കൊപ്പം വൈദികരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
തുറമുഖ പദ്ധതിക്കെതിരെ ശക്തമായ സമരമാണ് വിഴിഞ്ഞത്ത് നടക്കുന്നത്. തുറമുഖത്തേക്കുള്ള പ്രധാന പാത ഉപരോധിച്ചാണ് സമരം നടക്കുന്നത്. മൂന്ന് ദിവസം മുമ്പ് തുടങ്ങിയ സമരം ഈ മാസം അവസാനം വരെ നടത്തുമെന്നാണ് ലത്തീന്‍ കത്തോലിക്കാ സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്.