Sunday, May 4, 2025 9:23 am

അഴിമതി പ്രശ്നങ്ങൾ സഹകരണമേഖല ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അഴിമതി പ്രശ്നങ്ങൾ സഹകരണമേഖല ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി. സഹകരണ മേഖല പങ്കാളിത്തം വഹിക്കാത്ത രംഗം കേരളത്തിൽ അപൂർവം. ഈ മുന്നേറ്റത്തിൽ വലിയ നേട്ടങ്ങളും കോട്ടങ്ങളുമുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സഹകരണ യൂണിയൻ ഒമ്പതാമത് സഹകരണ കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ തോതിലുള്ള അഴിമതി പ്രശ്നങ്ങൾ പലയിടത്തും കാണുന്നുണ്ട്. സഹകരണ മേഖല കരുത്താർജിപ്പോൾ ദുഷിച്ച പ്രവണതകളും ഉയർന്നു. ആർത്തി മൂത്തവരാണ് അഴിമതിയുടെ ഭാഗമാകുന്നത്. മനുഷ്യന്റെ ആർത്തിയാണ് അഴിമതിയിലേക്ക് നയിക്കുന്നതെന്നും മുഖ്യമന്ത്രി. ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ല.

കർശന നടപടി സ്വീകരിക്കും. അഴിമതിക്കാർ രക്ഷപെട്ടു കൂടാ എന്നതാണ് സർക്കാരിന്റെ നിലപാട്. തെറ്റ് ചെയ്തവർക്കെതിരെ നടപടിയെടുക്കുമെന്നും സഹകരണ സംഘത്തെ സംരക്ഷിക്കുമെന്നുമാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയിലെ ഇഡി ഇടപെടലിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു. ഒരു സ്ഥാപനത്തിലെ ക്രമക്കേടില്‍ മുഖ്യപ്രതിയാക്കേണ്ടയാളെ മാപ്പുസാക്ഷിയാക്കുന്നുവെന്നും കരുവന്നൂര്‍ കേസിനെ പരോക്ഷമായി സൂചിപ്പിച്ച് പിണറായി വിജയന്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജസ്ഥാനില്‍ ചാരപ്രവര്‍ത്തനത്തിനിടെ പാക് ജവാന്‍ അറസ്റ്റില്‍

0
ജയ്പൂർ : ബി.എസ്.എഫ് ജവാൻ പാക് പിടിയിലായി ഒരാഴ്ചയിലേറെ പിന്നിട്ടിട്ടും മോചിപ്പിക്കാനുള്ള...

കോഴിക്കോട് മെഡിക്കൽ കോളേജ് സിപിയു യൂണിറ്റിൽ തീപിടിക്കാൻ കാരണം ബാറ്ററിയിലെ ഇന്റേർണൽ ഷോർട്ടേജെന്ന്

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പുക പട‍ർന്ന...

സുരേഷ് ഗോപിയുടെ കാർ അപകടത്തിൽപെട്ടു

0
കുറവിലങ്ങാട് : കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം നിയന്ത്രണംവിട്ട്...