തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാറിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന മണ്ഡല പര്യടനങ്ങളുടെ സമയക്രമമായി. നവംബര്‍ 18ന് 3.30ന് മഞ്ചേശ്വരത്താണ് പരിപാടിയുടെ ഉദ്ഘാടനം. ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് സമാപനവും. ഒരേ വാഹനത്തിലാണ് മുഖ്യമന്ത്രി അടക്കം മന്ത്രിസഭയിലെ 21 പേരും യാത്ര ചെയ്യുക. ഒരു ദിവസം നാല് മണ്ഡലങ്ങളിലാണ് സംഘമെത്തുക. ചില ജില്ലകളില്‍ മൂന്നും. അതത് ദിവസങ്ങളില്‍ രാവിലെ ഒമ്പതിന് സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
15 മിനിറ്റ് മുഖ്യമന്ത്രി സംസാരിക്കും. 45 മിനിറ്റ് അതിഥികള്‍ക്ക് അഭിപ്രായം പറയാം. മുഖ്യമന്ത്രിയോ മന്ത്രിമാരോ മറുപടി പറയുന്നതോടെയാണ് കൂടിക്കാഴ്ച സമാപിക്കുക. തുടര്‍ന്ന് രാവിലെ 11 ഓടെയാണ് മണ്ഡലപര്യടനം തുടങ്ങുക. രാവിലെ 11, ഉച്ചക്ക് മൂന്ന്, വൈകീട്ട് 4.30, ആറ് എന്നിങ്ങനെയാണ് പൊതു സമയക്രമം. എല്ലാ യോഗങ്ങളിലും വിവിധ വകുപ്പു മേധാവികള്‍ പങ്കെടുക്കും. പ്രത്യേക കൗണ്ടറുകളില്‍ ജനങ്ങള്‍ക്കു പരാതിയും നിവേദനവും സമര്‍പ്പിക്കാം. തീര്‍പ്പാക്കാൻ കഴിയുന്നെങ്കില്‍ അപ്പോള്‍ തീര്‍പ്പാക്കും.
മണ്ഡല പര്യടന പരിപാടിയുടെ ചെലവ് ഏകോപിപ്പിക്കാനുള്ള ചുമതല ചീഫ് സെക്രട്ടറിക്കാണ്. ഈ മാസം അവസാനത്തോടെ സംഘാടക സമിതി രൂപവത്കരിക്കും. ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ നേതൃത്വം നല്‍കും. പരിപാടിയുടെ ചെലവ്, മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ സഞ്ചാരത്തിന്‍റെയും താമസത്തിന്റെയും ചെലവുകള്‍ എന്നിവ സര്‍ക്കാര്‍ വഹിക്കും. എന്നാല്‍, കലാ- സാംസ്‌കാരിക പരിപാടികളുടെ ചെലവ് സ്വകാര്യമായി കണ്ടെത്തണമെന്നാണ് നിര്‍ദേശം. സംസ്ഥാനതലത്തിലെ മുഖ്യ സംഘാടന ചുമതല പാര്‍ലമെന്ററി കാര്യ മന്ത്രി കെ. രാധാകൃഷ്ണനാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033