തിരുവനന്തപുരം: എല്ലാ രാഷ്ട്രീയപാർട്ടികളെയും മതവിഭാഗങ്ങളെയും ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമാക്കാൻ സർക്കാർ തീരുമാനം. ഏതെങ്കിലും മതമോ ജാതിയോ പാർട്ടിയോ ലഹരിയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അതിനാൽ ഓരോ വിഭാഗത്തിനും ലഭ്യമാകുന്ന അവസരങ്ങളിലെല്ലാം ലഹരിവിരുദ്ധ ജാഗ്രത പുലർത്താൻ അഭ്യർഥിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലഹരിവിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഇന്ന് രണ്ട് യോഗങ്ങളാണ് നടന്നത്. വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവർ ഒത്തുകൂടുന്ന അവസരങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം നൽകണം. ചില മതസാമുദായിക നേതാക്കൾ ഇപ്പോൾ തന്നെ ചില പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. നോ റ്റു ഡ്രഗ്സ് പരിപാടികളിലെല്ലാം പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാൻ സാമുദായിക സംഘടനകളുടേയും രാഷ്ട്രീയപാർട്ടികളുടേയും സഹകരണം അഭ്യർഥിച്ചു. യുവജന- മഹിളാ- വിദ്യാർഥി വിഭാഗങ്ങളുള്ള സംഘടനകൾ അവരുടെ യോഗം വിളിച്ച് ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കാനാവശ്യമായ നിർദേശങ്ങൾ നൽകണം. രാഷ്ട്രീയപാർട്ടികളും ഇത്തരത്തിൽ പ്രവർത്തനം ആസൂത്രണം ചെയ്യണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033