കർണാടക: കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബിജെപി സ്ഥാനാർഥി പീഡിപ്പിച്ചു. പാർട്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ദേവു നായകിനെതിരെ ആണ് പരാതി ഉയർന്നിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥിയാണിയാൾ. കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദേവു നായക് കണ്ണുകെട്ടി, വായ മൂടിക്കെട്ടി, ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ബെല്ലാരി ജില്ലയിലെ സിരുഗുപ്പ താലൂക്കിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേവു നായകിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം പെൺകുട്ടിയെ അക്രമിക്കാൻ ഒരു സ്ത്രീ ഇയാളെ സഹായിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇക്കാര്യവും പോലീസിൻ്റെ അന്വേഷണ പരിധിയിലുണ്ട്.