കണ്ണൂര്‍ : മകളെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തലശ്ശേരി കുടുംബ കോടതിയിലെ റിക്കാര്‍ഡ്സ് അറ്റന്‍ഡര്‍ പാട്യം പത്തായകുന്നിലെ കെ പി ഷിജുവിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. മകള്‍ അന്‍വിതയെ പാത്തിപ്പാലം പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തി എന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. കണ്ണൂര്‍ പാനൂരിലാണ് ഭാര്യയേയും കുഞ്ഞിനേയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടത്. സംഭവത്തില്‍ ഒന്നരവയസുകാരിയായ മകള്‍ കൊല്ലപ്പെട്ടു.
മകളെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസ് ; പ്രതിയായ പിതാവിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു
RECENT NEWS
Advertisment