കൊച്ചി : നിയമപരമല്ലാത്ത ബന്ധത്തിലുള്ള കുട്ടിക്ക് ജീവനാശംത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി. പിതാവെന്ന് ആരോപിക്കപ്പെടുന്നയാളുടെ ഡിഎൻഎ പരിശോധന നടത്തണമെന്ന ആവശ്യം തള്ളാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുഞ്ഞിന് പിതാവ് ജീവനാംശം കൊടുക്കണമെന്ന ആവശ്യമുന്നയിച്ച് യുവതി നൽകിയ ഹർജിയിൽ കുടുംബകോടതി ഡിഎൻഎ പരിശോധനക്ക് നിർദേശിച്ചിരുന്നു. ഇതിനെതിരെ യുവാവ് നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.
ഹർജിക്കാരനും യുവതിയും തമ്മിൽ ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇതിനിടെ യുവതി ഗർഭിണിയായി. യുവതി കുഞ്ഞിന് ജന്മം നൽകുന്നതിന് മുൻപേ യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. എന്നാൽ യുവതിയെയും കുഞ്ഞിനെയും സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. ആദ്യഘട്ടത്തിൽ ചെലവിന് നൽകിയിരുന്നെങ്കിലും പിന്നീട് അത് നിർത്തി. ഇതോടെയാണ് യുവതി കുടുംബകോടതിയെ സമീപിച്ചത്.
യുവതിക്ക് മറ്റ് പലരുമായി ബന്ധമുണ്ടെന്ന് യുവാവ് ആരോപണമുന്നയിച്ചു. തുടർന്നാണ് യുവാവിന്റെ ഡിഎൻഎ പരിശോധനയ്ക്ക് കുടുംബകോടതി ഉത്തരവിട്ടത്. ഇതിനെതിരെ യുവാവാണ് ഹൈക്കോടതിയെ സമീപിച്ചത്. താൻ വിവാഹിതനാണെന്നും ഡിഎൻഎ പരിശോധന തനിക്ക് സമൂഹത്തിലും കുടുംബത്തിലും പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ചൂണ്ടികാട്ടിയാണ് ഹർജി നൽകിയത്. എന്നാൽ ദീർഘനാളത്തെ സഹവാസം യുവതിയുമായി ഉണ്ടായിരുന്നുവെന്ന് പ്രഥമദൃഷ്ട്യ വ്യക്തമാണെന്ന് കോടതി ചൂണ്ടികാട്ടി. നിയമപരമല്ലാത്ത ബന്ധമാണെങ്കിലും പിതാവിൽ നിന്ന് കുഞ്ഞിന് ജീവനാംശത്തിന് അർഹതയുണ്ട്. അതിനാൽ പിതൃത്വം തെളിയിക്കണമെന്ന ആവശ്യം നിരസിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി യുവാവിന്റെ ഹർജി തള്ളി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033