പുതുച്ചേരി: പ്രായ പൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. 9 വയസിനും പതിനാല് വയസിനും ഇടയിലുള്ളവരാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവരാണ് അറസ്റ്റിലായത്.
മൂവായിരം രൂപയ്ക്കാണ് അഞ്ച് പെണ്‍കുട്ടികളെ മാതാപിതാക്കള്‍ വിറ്റതെന്ന് പോ ലീസ് പറയുന്നു. 52 കാരനായ താറാവ് കച്ചവടക്കാരാനാണ് രക്ഷിതാക്കളില്‍ കുട്ടികളെ വാങ്ങിയത്. താറാവ് വളര്‍ത്തിലാനായാണ് വാങ്ങിയത്. അഞ്ച് കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ രക്ഷപ്പെടുത്തിയത്.
ആറ് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. മറ്റ് നിരവധി പേര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളെ പോലീസ് വൈദ്യപരിശോധനയ്ക്ക് അയച്ചു. കുട്ടികളെ ലൈംഗികവൃത്തിക്കായി ഉപയോഗിച്ചതായി 52 കാരന്‍ സമ്മതിച്ചതായും പോലീസ് പറഞ്ഞു.