തിരുവനന്തപുരം : ബാലാവകാശ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതായി ബാലാവകാശ കമ്മീഷൻ. നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. വ്യാജ പരാതികൾ അയക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നു. പോക്സോ ഉൾപ്പടെയുള്ള ബാലാവകാശ സംരക്ഷണ നിയമങ്ങൾ ദുരുപയോഗം ചെയ്യുകയും കുട്ടികളെ മറയാക്കി അതിക്രമങ്ങൾ നടത്തുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി. കുട്ടികളെ ബോധപൂർവ്വം മുതിർന്നവരുടെ കലഹങ്ങളിൽ ഉൾപ്പെടുത്തി സ്വയരക്ഷ നേടാൻ ശ്രമിക്കുക, വ്യാജ പരാതികൾ അയക്കുക എന്നിവ ചെയ്യുന്നവർക്കെതിരെയും നടപടി വേണമെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവിൽ ചൂണ്ടികാട്ടുന്നു. സ്കൂളുകളിലും മറ്റു പൊതു സ്ഥാപനങ്ങളിലും അതിക്രമിച്ചു കയറി നാശനഷ്ടം ഉണ്ടാക്കുകയും അധ്യാപകരോടും വിദ്യാർഥികളോടും മോശമായി പെരുമാറുകയും ചെയ്യുന്നവർ കുട്ടികൾ ആണെങ്കിലും നടപടി സ്വീകരിക്കണം. നിയമവ്യവസ്ഥയുമായി പൊരുത്തപ്പെടാത്ത കുട്ടികൾക്ക് ബാലനീതി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാൻ പരിശീലനവും ബോധവൽക്കരണവും അധ്യാപകർക്ക് നൽകണം. കുട്ടികൾക്കായുള്ള നിയമങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നതായും അവരെ മുൻനിർത്തി എന്ത് ക്രിമിനൽ നടപടികളിൽ നിന്നും രക്ഷപ്പെടാമെന്ന് മിഥ്യാധാരണ ഉയർന്നുവരുന്നതായും കമ്മീഷൻ അംഗം റെനി ആൻറണിയുടെ ഉത്തരവിൽ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033