Friday, July 4, 2025 7:14 am

ഒന്നര വയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ് ; യുവതിയ്ക്ക് ജാമ്യമില്ല

For full experience, Download our mobile application:
Get it on Google Play

ത​ല​ശ്ശേ​രി: ഒ​ന്ന​ര വ​യ​സ്സു​ള്ള സ്വന്തം മ​ക​നെ കടല്‍ഭിത്തിയിലെറിഞ്ഞു ദാരുണമായി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​മ്മ​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ല​ശ്ശേ​രി കോ​ട​തി വീ​ണ്ടും തള്ളി. കേസിലെ പ്രതിയായ ക​ണ്ണൂ​ര്‍ ത​യ്യി​ല്‍ കൊ​ടു​വ​ള്ളി ഹൗ​സി​ല്‍ ശ​ര​ണ്യയു​ടെ ജാമ്യഹര്‍ജിയാണ് കോടതി തള്ളിയത്.

പൊ​ക്കി​ള്‍​കൊ​ടി ബ​ന്ധം മ​റ​ന്ന പൈ​ശാ​ചി​ക​ത​യെ ജ​യി​ല്‍ മോ​ചി​ത​യാ​ക്കി​യാ​ല്‍ അ​ത് സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശ​മാ​വു​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം സ്വീ​ക​രി​ച്ചാ​ണ് ഒ​ന്നാം അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍​സ് ജ​ഡ്​​ജ് എം.​തു​ഷാ​ര്‍ ത​ള്ളി​യ​ത്.

2020 ഫെ​ബ്രു​വ​രി 17 നാ​യി​രു​ന്നു സം​ഭ​വം. ഭ​ര്‍​ത്താ​വ് പ്ര​ണ​വി​നൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ കു​ഞ്ഞി​നെ പു​ല​ര്‍​ച്ച ര​ണ്ടു​മ​ണി​യോ​ടെ ശ​ര​ണ്യ ക​ട​ല്‍​ഭി​ത്തി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ത​ല​ക്ക് ഗു​രു​ത​ര​മാ​യി ക്ഷ​ത​മേ​റ്റു. മ​ര​ണം ഉ​റ​പ്പാ​ക്കാ​ന്‍ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ​പോലീ​സ് റി​പ്പോ​ര്‍​ട്ട്‌.

ഭ​ര്‍​ത്താ​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ന്ന യു​വ​തി കാ​മു​ക​ന്‍ വ​ലി​യ​ന്നൂ​ര്‍ സ്വ​ദേ​ശി പു​ന്ന​ക്ക​ല്‍ നി​ധി​നു​മാ​യി ജീ​വി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു​വെ​ന്നും ഇ​തി​ന് ത​ട​സ്സ​മാ​വാ​തി​രി​ക്കാ​നാ​ണ് ​കൊ​ല ചെ​യ്ത​തെ​ന്നു​മാ​യി​രു​ന്നു കു​റ്റ​പ​ത്രം. തുടക്കം മുതല്‍ കുറ്റം ഭര്‍ത്താവിന്റെ തലയില്‍ ചാര്‍ത്താനായിരുന്നു സൗമ്യയുടെ ശ്രമം. എന്നാല്‍ പോലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവില്‍ സൗമ്യയെ പോലീസ് കുടുക്കുകയായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചക്രവാതച്ചുഴി ; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട...

ശക്തമായ കാറ്റിനെ തുടർന്ന് പാലക്കാട് വീടുകൾക്ക് മുകളിലൂടെ മരം കടപുഴകി വീണ് അപകടം

0
പാലക്കാട്: ശക്തമായ കാറ്റിനെ തുടർന്ന് പാലക്കാട് പുതുപ്പള്ളിത്തെരുവിൽ വീടുകൾക്ക് മുകളിലൂടെ മരം...

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ സംസ്‌കാരം...

വിഎസിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു....