പത്തനംതിട്ട : കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ദൂഷ്യഫലം ബോധ്യപെടുത്തുന്നതിനും കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന് പേരും ലോഗോയും ക്ഷണിച്ചു. കുട്ടികളെ കളിയുമായി ബന്ധിച്ചു ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കുക, എല്ലാ വാര്‍ഡുകളിലും കളികളങ്ങള്‍ തയ്യാറാക്കുക, കുട്ടികള്‍ക്ക് കളികളില്‍ ആഭിമുഖ്യം വളര്‍ത്തുക എന്നിവയാണ് ലക്ഷ്യം. വാര്‍ഡ്തലം മുതല്‍ കളികളങ്ങള്‍ ഒരുക്കി ഫുട്ബോള്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടീമുകള്‍ രൂപീകരിക്കും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, എഡിഎസ്, സ്കൂള്‍ പി ടി എ, റെസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി. കാമ്പയിന് പേരും ലോഗോയും പൊതുജനങ്ങള്‍ക്കും സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും സമര്‍പ്പിക്കാം. അവസാന തീയതി ജൂണ്‍ 10. വിലാസം : [email protected]
—
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
ബാലസഭ : പേരും ലോഗോയും ക്ഷണിച്ചു
RECENT NEWS
Advertisment