പത്തനംതിട്ട : പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ജില്ലയിലെ കുട്ടികളുടെ ഹരിതസഭകള്‍ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ശിശുദിനത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ പങ്കാളിത്തവും മാലിന്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും തദ്ദേശസ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഉണര്‍വ്വേകി. മാലിന്യ സംസ്‌കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേത്യത്വവും ഉറപ്പാക്കുക, പുതുതലമുറയില്‍ ശാസ്ത്രീയ മാലിന്യ സംസ്‌കരണം സംവിധാനങ്ങള്‍ ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ് കുട്ടികളുടെ ഹരിതസഭ. പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, നവകേരളം മിഷന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഓരോ തദ്ദേശസ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കുട്ടികളുടെയും എണ്ണത്തിന് അനുസരിച്ച് ഹരിത സഭയില്‍ 150 മുതല്‍ 200 വരെ കുട്ടികളെ പങ്കെടുപ്പിച്ചു. എല്ലാം സ്‌കൂളുകളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്തിയായിരുന്നു ഹരിതസഭ നടന്നത്. കുട്ടികള്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണം നിലവിലെ അവസ്ഥ, മാലിന്യ കൂനകള്‍, മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കി.
റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ വിലയിരുത്തി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി. ഹരിത സഭയിലൂടെ കുട്ടികള്‍ രൂപീകരിച്ച പുതിയ ആശയങ്ങള്‍ തദ്ദേശസ്ഥാപനത്തിന്റെ മാലിന്യ സംസ്‌കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഹരിത സഭയിലൂടെ കുട്ടികള്‍ക്ക് സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പോരായ്മകള്‍ കണ്ടെത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കാനും സാധിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.