Monday, July 7, 2025 7:20 am

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് ഫോണ്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് ഫോണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഗബ്രിയേല്‍ ബോറിക് നടത്തുന്ന ഇന്ത്യ സന്ദര്‍ശനത്തിലാണ് അദ്ദേഹം മോദിയെ പ്രശംസിച്ചിരിക്കുന്നത്. രാഷ്ട്പതി ഭവനില്‍ നടത്തിയ പ്രസംഗത്തില്‍ നരേന്ദ്ര മോദിയുടെ നയതന്ത്ര വൈദഗ്ധ്യത്തെ ബോറിക് വാനോളം പുകഴ്ത്തി. ഡൊണാള്‍ഡ് ട്രംപ്, വോളോദിമിര്‍ സെലന്‍സ്‌കി, വ്‌ളാദിമിര്‍ പുടിന്‍ എന്നിങ്ങനെ എല്ലാ നേതാക്കളുമായും ഒരുപോലെ സംസാരിക്കാന്‍ കഴിയുന്ന ലോകത്തിലെ തന്നെ ഒരേയൊരു പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നാണ് ഗബ്രിയേല്‍ ബോറിക് അഭിപ്രായപ്പെടുന്നത്.

യൂറോപ്യന്‍ യൂണിയനിലേയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേയുമെല്ലാം നേതാക്കളെ ഒരുപോലെ കൈകാര്യം ചെയ്യാനുള്ള കഴിവും മോദിക്കുണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ മറ്റൊരു നേതാവിനേക്കൊണ്ടും ചെയ്യാന്‍ സാധിക്കാത്ത കാര്യമാണിവയെന്നാണ് ഗബ്രിയേല്‍ ബോറിക് അഭിപ്രായപ്പെടുന്നത്. വര്‍ത്തമാനകാല രാഷ്ട്രീയ അന്തരീക്ഷത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന വ്യക്തിയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ പ്രശംസിക്കുന്നതിനൊപ്പം ലോകത്തിന് തന്നെ സമാധാന അന്തരീക്ഷം ഉറപ്പാക്കാന്‍ ഈ രാജ്യത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയാണ് ഇന്ത്യ. ഇവിടെ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്.

ദാരിദ്ര്യത്തിനും അസമത്വത്തിനുമെതിരായ പോരാട്ടമാണ് ഇന്ത്യ നടത്തുന്നത്. ലോകസമാധാനം ഉറപ്പാക്കുന്നതിന് പ്രതിജ്ഞബദ്ധമായ രാജ്യമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന തനിക്ക് രാജ്യം നല്‍കിയ സ്‌നേഹത്തിന് നന്ദിപറഞ്ഞ ഗബ്രിയേല്‍ ബോറിക് ഫോണ്ട് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സന്നദ്ധതയും അറിയിച്ചു.ഒരു രാജ്യത്തിനേയും അമിതമായി ആശ്രയിക്കുന്ന കീഴ്‌വഴക്കം ചിലിക്കില്ല. എന്നാല്‍, ചൈന, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ലാറ്റിന്‍ അമേരിക്കന്‍, ഏഷ്യ പസഫിക്, ജപ്പാന്‍, ഇന്തൊനേഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി മികച്ച ബന്ധം ചിലി പുലര്‍ത്തുന്നുണ്ട്. എന്നാല്‍, ഇനിയങ്ങോട്ട് ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം പുലര്‍ത്താന്‍ ഞങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്നും ഗബ്രിയേല്‍ ബോറിക് അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു

0
ന്യൂഡൽഹി :  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ...

വൈസ് ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് കേരള സർവകലാശാല റജിസ്ട്രാർ നൽകിയ ഹർജി ഇന്ന്...

0
തിരുവനന്തപുരം : കേരളാ സർവകലാശാല വൈസ് ചാൻസലറുടെ നടപടി ചോദ്യം ചെയ്ത്...

സാമ്പത്തിക തട്ടിപ്പ് ; നടൻ സൗബിൻ ഷാഹിർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

0
കൊച്ചി: 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും...

കൊച്ചിയിൽ സലൂണിൽ യുവാക്കൾക്ക് ക്രൂരമർദ്ദനം ; 2 പേർ അറസ്റ്റിൽ

0
കൊച്ചി: കൊച്ചിയിൽ സലൂണിൽ യുവാക്കൾക്ക് ക്രൂരമർദ്ദനം. കൊല്ലം സ്വദേശികളായ യുവാക്കൾക്കാണ് മർദ്ദനമേറ്റത്....