Saturday, July 5, 2025 12:56 pm

ട്രംപിന്‍റെ താരിഫ് യുദ്ധത്തിനിടെ ഇന്ത്യക്കാർക്ക് 85,000 വിസ അനുവദിച്ച് ചൈന

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് യുദ്ധത്തിനിടെ, ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് കൂടുതൽ വിസ അനുവദിച്ച് ചൈന. ജനുവരി ഒന്നുമുതൽ ഏപ്രിൽ ഒമ്പതുവരെ ഇന്ത്യക്കാർക്ക് 85,000ത്തിലേറെ വിസ അനുവദിച്ചെന്ന് ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് പറഞ്ഞു. കൂടുതൽ ഇന്ത്യൻ സഞ്ചാരികളെ എത്തിക്കാനായി വിസാ ചട്ടങ്ങളിൽ ചൈനീസ് സർക്കാർ ഇളവും ഏർപ്പെടുത്തിയിട്ടുണ്ട്. ചൈന സന്ദർശിക്കാൻ താൽപര്യമുള്ളവർക്ക് വിസ ലഭിക്കാൻ ഓൺലൈൻ അപ്പോയിന്‍റ്മെന്‍റ് ഇല്ലാതെ നേരിട്ട് വിസ സെന്‍ററുകളിൽ അപേക്ഷ നൽകാം. കുറഞ്ഞ കാലയളവിലേക്ക് ചൈനയിലേക്ക് പോകാൻ ബയോമെട്രിക് ഡേറ്റ നൽകണമെന്ന് നിർബന്ധമില്ല.

ഇത് പ്രോസസിങ് സമയം കുറക്കുന്നു. വിസ ഫീസും കുറച്ചിട്ടുണ്ട്. നേരത്തെ കോവിഡ് മഹാമാരിയെ തുടർന്ന് ചൈനയിലേക്കുള്ള യാത്ര ഗണ്യമായി കുറഞ്ഞിരുന്നു. മെഡിക്കൽ കോഴ്സുകളിൽ ഉൾപ്പടെ നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ചൈനീസ് സർവകലാശാലകളിൽ എൻറോൾ ചെയ്തിട്ടുണ്ട്. അതേസമയം വ​ൻ തീ​രു​വ ചു​മ​ത്തിയ യു.​എ​സി​നെ​തി​​രെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ചൈന. രാ​ജ്യ​ത്തെ വി​മാ​ന​ക്ക​മ്പ​നി​ക​ൾ അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ബോ​യി​ങ് നി​ർ​മി​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ വാ​ങ്ങ​രു​തെ​ന്ന് ചൈ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. വി​മാ​ന​ങ്ങ​ൾ​ക്കു പു​റ​മെ, വി​മാ​ന​ഭാ​ഗ​ങ്ങ​ൾ, ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ​ക്കും വി​ല​ക്കു​ണ്ട്. 2025-27 കാ​ല​യ​ള​വി​ൽ ചൈ​ന​യി​ലെ എ​യ​ർ ചൈ​ന, ചൈ​ന ഈ​സ്റ്റേ​ൺ എ​യ​ർ​ലൈ​ൻ​സ്, ചൈ​ന സ​തേ​ൺ എ​യ​ർ​ലൈ​ൻ​സ് എ​ന്നി​വ ചേ​ർ​ന്ന് 179 ബോ​യി​ങ് വി​മാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നി​രു​ന്ന​താ​ണ്.

നി​രോ​ധ​ന​ത്തെ തു​ട​ർ​ന്ന് ചൈ​നീ​സ് ക​മ്പ​നി​ക​ൾ യൂ​റോ​പ്യ​ൻ ക​മ്പ​നി​യാ​യ എ​യ​ർ ബ​സ്, ചൈ​നീ​സ് നി​ർ​മാ​താ​ക്ക​ളാ​യ കോ​മാ​ക് എ​ന്നി​വ​യെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രും. ചൈ​ന​യു​ടെ പി​ന്മാ​റ്റം അ​മേ​രി​ക്ക​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ ബോ​യി​ങ്ങി​ന് ക​ന​ത്ത​ന​ഷ്ട​മാ​ണ് വ​രു​ത്തി​യ​ത്. ഓ​ഹ​രി മൂ​ല്യം മൂ​ന്നു ശ​ത​മാ​ന​ത്തി​ലേ​റെ ഇ​ടി​ഞ്ഞു. അ​തി​നി​ടെ, ചൈ​ന​യി​ൽ​നി​ന്നു​ള്ള ക​മ്പ്യൂ​ട്ട​ർ ചി​പ്പു​ക​ൾ, ചി​പ്പ് നി​ർ​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ലു​ക​ൾ എ​ന്നി​വ​ക്ക് പു​തി​യ തീ​രു​വ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​മേ​രി​ക്ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൂ​ന്നാ​ഴ്ച​ക്ക​കം പൊ​തു​ജ​നം പ്ര​തി​ക​ര​ണ​മ​റി​യി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് ഫെ​ഡ​റ​ൽ ര​ജി​സ്റ്റ​റി​ൽ യു.​എ​സ് വ്യാ​പാ​ര വ​കു​പ്പ് നോ​ട്ടീ​സു​ക​ൾ പ​തി​ച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂർ പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

0
കണ്ണൂർ : പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ദോശ...

ഗൂഡല്ലൂര്‍ നഗരത്തിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങി

0
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരത്തിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങി. ശനിയാഴ്ച രാവിലെ പത്തു മണിയോടെ വയനാട്...

കൊച്ചി പോണേക്കരയില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോയ സഹോദരിമാരെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

0
കൊച്ചി : കൊച്ചി പോണേക്കരയില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോയ സഹോദരിമാരെ തട്ടിക്കൊണ്ട്...

വെൺപാല-കദളിമംഗലം പള്ളിയോടം വെള്ളിയാഴ്ച ആറന്മുള ക്ഷേത്രക്കടവിലെത്തി

0
ആറന്മുള : ആറന്മുള വള്ളസദ്യയിൽ പങ്കുചേരാനും ഉത്രട്ടാതി ജലമേളയിലും അഷ്ടമിരോഹിണി...