ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷത്തില്‍ ചൈനയുടെ കമാന്റിംഗ് ഓഫീസറും കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഘര്‍ഷത്തില്‍ ചൈനീസ് സേനയെ നയിച്ചത് ഈ കമാന്റിംഗ് ഓഫീസറായിരുന്നു.
ഏറ്റുമുട്ടലില്‍ ചൈനയ്ക്കു 43 സൈനികരെ വരെ നഷ്ടമായിട്ടുണ്ടാവാമെന്ന് ഇന്നലെ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയുടെ 43 സൈനികര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടാവാമെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുനിന്ന് പരിക്കേറ്റ സൈനികരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലാണ് സംഘര്‍ഷമുണ്ടായത്. ഗല്‍വാന്‍ നദിക്കപ്പുറം ഗല്‍വാര്‍ താഴ്വരയിലെ പട്രോള്‍ പോയിന്റ് 14-നടുത്തായിരുന്നു ഏറ്റുമുട്ടല്‍. ഇരുപക്ഷത്തെയും സൈനികര്‍ തമ്മില്‍ വെടിവെപ്പുണ്ടായിട്ടില്ല. എന്നാല്‍ കല്ലും വടികളും കൊണ്ട് നടത്തിയ ആക്രമണത്തിലാണ് ഇരുപക്ഷത്തും ആള്‍നാശമുണ്ടായത്.
ചൊവ്വാഴ്ച രാത്രിയോടെ സംഘര്‍ഷമേഖലയില്‍നിന്ന് ഇരുസേനയും പിന്മാറിയതായി പ്രതിരോധമന്ത്രാലയം ഡല്‍ഹിയില്‍ അറിയിച്ചു. അതിര്‍ത്തി കൈവശമാക്കാന്‍ ചൈനയുടെ സൈനികര്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മരണം.