Wednesday, May 14, 2025 6:45 am

ബഹിരാകാശത്ത് ആശുപത്രി പണിയാന്‍ പദ്ധതിയുമായി ചൈന

For full experience, Download our mobile application:
Get it on Google Play

ചൈന : ബഹിരാകാശത്ത് ആശുപത്രി പണിയാന്‍ പദ്ധതിയുമായി ചൈന.  ദീര്‍ഘകാലത്തേക്ക് ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യം സംരക്ഷിക്കുകയും ആവശ്യമുള്ളപ്പോള്‍ വേണ്ട ചികിത്സക്കുള്ള സൗകര്യമൊരുക്കുകയുമാണ് ഈ ബഹിരാകാശ ആശുപത്രിയുടെ ലക്ഷ്യം. ഇപ്പോള്‍ ഭൂമിയെ വലം വെക്കുന്ന ചൈനീസ് ബഹിരാകാശ നിലയമായ ടിയാങ്കോങ്ങില്‍ അടക്കം ബന്ധിപ്പിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുംവിധമാണ് ബഹിരാകാശ ആശുപത്രിയുടെ നിര്‍മാണം.

ബഹിരാകാശ യാത്രികരുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനൊപ്പം കൂടുതല്‍ അകലങ്ങളിലേക്ക് യാത്ര ചെയ്യാനും മനുഷ്യരെ ഇത്തരം സൗകര്യങ്ങള്‍ പ്രാപ്തരാക്കുമെന്ന് ബെയ്ജിങ് എയ്റോസ്‌പേസ് സെന്റര്‍ ഹോസ്പിറ്റല്‍ പ്രസിഡന്റ് ഡോ. ജിചെന്‍ പറയുന്നു. ചൈനീസ് വൈദ്യശാസ്ത്ര മേഖലയ്ക്ക് മൊത്തത്തില്‍ ഉണര്‍വു നല്‍കാന്‍ ഇത്തരം പരീക്ഷണങ്ങള്‍ സഹായിക്കുമെന്ന പ്രതീക്ഷയും ജിചെന്‍ പങ്കുവെക്കുന്നു. പരമാവധി സമയത്തേക്ക് ബഹിരാകാശ സഞ്ചാരികളെ ആരോഗ്യത്തോടെയിരിക്കാനും ദീര്‍ഘമായ ബഹിരാകാശ സഞ്ചാരങ്ങളില്‍ വരാനിടയുള്ള ആരോഗ്യ പ്രതിസന്ധികളെ ഫലപ്രദമായി നേരിടാനുമുള്ള മാര്‍ഗങ്ങളുമാണ് ഗവേഷകര്‍ പഠിക്കുന്നത്.

നിലവില്‍ ഭൂമിയിലെ ഡോക്ടര്‍മാര്‍ വഴിയാണ് ബഹിരാകാശ സഞ്ചാരികള്‍ക്ക് വേണ്ട വൈദ്യസഹായം ഉറപ്പാക്കുന്നത്. ഇത്തരമൊരു ആശുപത്രി സംവിധാനം ഒരിക്കല്‍ ഏര്‍പ്പെടുത്തി കഴിഞ്ഞാല്‍ പിന്നീട് എപ്പോള്‍ വേണമെങ്കിലും ബഹിരാകാശ സഞ്ചാരികള്‍ക്ക് സ്വന്തം ആരോഗ്യ നില പരിശോധിക്കാനും ആവശ്യമെങ്കില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും സാധിക്കും. ഏറ്റവും കുറഞ്ഞ സ്ഥലത്തില്‍ എങ്ങനെ പരമാവധി വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളിക്കാനാകും എന്നതായിരിക്കും ബഹിരാകാശ ആശുപത്രി പോലുള്ള ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഗവേഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

ഭൂമിയിലുള്ള വൈദ്യശാസ്ത്ര ഉപകരണങ്ങളില്‍ പലതിന്റേയും ചെറുതും ഏറ്റവും കാര്യക്ഷമവുമായ രൂപമായിരിക്കും ബഹിരാകാശ ആശുപത്രിയില്‍ ഉപയോഗിക്കുക. ഇതിനുവേണ്ടി മാത്രം പ്രത്യേകം ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ടിയാങ്കോങ് ബഹിരാകാശ നിലയത്തില്‍ ആറ് മാസമാണ് ഓരോ ചൈനീസ് സഞ്ചാരിയും ചെലവഴിക്കുന്നത്. ഇത്തരം ദൗത്യങ്ങള്‍ക്ക് ബഹിരാകാശ സഞ്ചാരികളെ പ്രാപ്തരാക്കുന്നതിന് മുൻപ് തന്നെ വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധര്‍ വലിയ തോതില്‍ പഠനങ്ങള്‍ നടത്തിയിരുന്നു. ദീര്‍ഘകാല ബഹിരാകാശ ദൗത്യങ്ങള്‍ എങ്ങനെയാണ് സഞ്ചാരികളുടെ ആരോഗ്യത്തെ ബാധിക്കുക എന്നതായിരുന്നു പ്രധാന പഠനവിഷയങ്ങളിലൊന്ന്.

ദീര്‍ഘകാല ബഹിരാകാശ ജീവിതം നാഡീ വ്യവസ്ഥയേയും പേശികളേയും അസ്ഥികളേയുമെല്ലാം ബാധിക്കുമെന്ന സൂചനകളും പഠനങ്ങള്‍ നല്‍കിയിരുന്നു. കൂടുതല്‍ ദീര്‍ഘമായ ബഹിരാകാശ യാത്രകള്‍ സഞ്ചാരികളുടെ രോഗപ്രതിരോധ ശേഷിയേയും ശ്വസന സംവിധാനത്തേയും ബാധിക്കുകയും മൂത്രസംബന്ധിയായ പ്രശ്‌നങ്ങള്‍ക്കിടയാക്കുകയും ചെയ്യുമെന്ന ആശങ്കയുണ്ട്. ഇത്തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ പരിഹരിക്കാനുള്ള സൗകര്യങ്ങളാകും ബഹിരാകാശ ആശുപത്രിയില്‍ ഉണ്ടാവുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

 

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്ഥാൻ

0
ലാഹോര്‍ : ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരുദ്യോഗസ്ഥനെ പാകിസ്ഥാൻ പുറത്താക്കി. ഇന്ത്യ...

കാൻസ് ഫെസ്റ്റിവലിൽ ഗാസ്സയിലെ വംശഹത്യയെ അപലപിച്ച് ഹോളിവുഡ് താരങ്ങൾ

0
ഫ്രാൻസ്: കാൻസ് ഫെസ്റ്റിവലിന്റെ തലേ ദിവസമായ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച തുറന്ന കത്തിൽ...

ട്രംപിന്‍റെ വമ്പൻ പ്രഖ്യാപനം ; സിറിയക്കെതിരായ ഉപരോധം പിൻവലിക്കും

0
റിയാദ് : ഗൾഫ് രാജ്യങ്ങളിലേക്ക് സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ‍് ട്രംപ്...

ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്

0
കൊല്ലം : ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്....