Wednesday, April 23, 2025 10:42 pm

വിരമിക്കൽ പ്രായം ഉയർത്തി ചൈന

For full experience, Download our mobile application:
Get it on Google Play

ബീജിംഗ്: 1950 ന് ശേഷം ആദ്യമായി വിരമിക്കൽ പ്രായം ഉയർത്തി ചൈന. രാജ്യത്ത് പ്രായം കൂടിയവരുടെ എണ്ണം കൂടുകയും പെൻഷൻ ഫണ്ടിലെ കുറവും പരിഗണിച്ചാണ് തീരുമാനം. വെള്ളിയാഴ്ചയാണ് പെൻഷൻ പ്രായം ഉയർത്താനുള്ള ശുപാർശയ്ക്ക് അംഗീകാരമായത്. കായിക അധ്വാനം വേണ്ടി വരുന്ന ബ്ലു കോളർ ജോലി ചെയ്യുന്ന വനിതകൾക്ക് വിരമിക്കൽ പ്രായം 50ൽ നിന്ന് 55 ലേക്കും വെറ്റ് കോളർ ജോലികൾക്ക് ചെയ്യുന്ന വനിതകൾക്ക് വിരമിക്കൽ പ്രായം 55ൽ നിന്ന് 58ലേക്കും ഉയർത്താനാണ് തീരുമാനം. പുരുഷന്മാരുടെ വിരമിക്കൽ പ്രായം 60ൽ നിന്ന് 63ലേക്കാണ് ഉയർത്തിയത്. ലോകത്തിലെ ഏറ്റവും കുറഞ്ഞ വിരമിക്കൽ പ്രായമുള്ള രാജ്യമാണ് ചൈന. 2025 ജനുവരി 1 മുതലാവും തീരുമാനം പ്രാവർത്തികമാവുക. അടുത്ത 15 വർഷത്തേക്ക് ഓരോ മാസവും വിരമിക്കൽ പ്രായം ഉയർത്തിയാകും തീരുമാനം പ്രാവർത്തികമാക്കുക. ജീവനക്കാർക്ക് വിരമിക്കൽ പ്രായം മൂന്ന് വർഷം വരെ നീട്ടാനും അനുവാദമുണ്ട്. 2030ഓടെ സർക്കാർ ജീവനക്കാർ സാമൂഹ്യ സുരക്ഷാ പദ്ധതിയിലേക്ക് കൂടുതൽ തുകയും നൽകേണ്ടതായുണ്ട്. എങ്കിൽ മാത്രമാകും പെൻഷൻ ലഭ്യമാകുക. രാജ്യത്തെ ജനന നിരക്ക് കുറയുകയും ശരാശരി ആയുർദൈർഘ്യം 78.2 വർഷമായും ചൈനയിൽ ഉയർന്നിട്ടുണ്ട്.

1949ലെ കമ്യൂണിസ്റ്റ് വിപ്ലവകാലത്ത് 36 വയസ് ശരാശരി ആയുർദൈർഘ്യമുണ്ടായിരുന്ന ചൈനയിൽ നിലവിൽ ആയുർ ദൈർഘ്യം 78.2 വയസാണ്. കൃത്യമായ മാനദണ്ഡങ്ങളോടെയാവും വിരമിക്കൽ പ്രായം ഉയർത്തുകയെന്നാണ് മൂന്നാം പ്ലീനത്തിലെ നയപ്രഖ്യാപന രേഖ വിശദമാക്കിയിരുന്നു. ചൈനീസ് സർക്കാരിന് കീഴിലുള്ള ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസിന്റെ പുറത്ത് വിട്ട രേഖകളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ പെൻഷൻ ഫണ്ട് 2035ടെ കാലിയാകുമെന്നാണ് കണക്ക്. 2019ൽ ചൈനീസ് സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിച്ച കൊവിഡ് മഹാമാരിക്ക് മുൻപായിരുന്നു ഈ കണക്ക് പുറത്ത് വന്നത്. രാജ്യത്തെ ജനന നിരക്ക് കുത്തനെ കുറയുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പിവി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിച്ചു നില്‍ക്കും ; വിഡി സതീശന്‍

0
തിരുവനന്തപുരം: പി.വി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിക്കും. മുന്നണി പ്രവേശനം യു.ഡി.എഫ്...

ഫോണിൽ ഉറക്കെ സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കം ; സഹപ്രവർത്തകനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊന്ന്...

0
മുംബൈ: ഫോണിൽ ഉറക്കെ സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 30 വയസുള്ള സഹപ്രവർത്തകനെ...

ടയർ മാറ്റുന്നതിനിടെ കാർ ഇടിച്ച് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

0
ദില്ലി: 11 യാത്രക്കാരുമായി പോകുന്നതിനിടെ വാനിന്റെ ടയർ പഞ്ചറായി. ടയർ മാറ്റുന്നതിനിടെ...

പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് കാപ്പാട് പൂക്കാടുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു....