ചൈന : ജനിതക മാറ്റം വരുത്തിയ പന്നിയുടെ കരൾ മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ശരീരത്തിലേക്ക് ചൈനീസ് ഡോക്ടർമാർ മാറ്റിവെച്ചു. മനുഷ്യരിൽ പന്നിയുടെ കരൾ പ്രവർത്തിക്കുമോയെന്ന് അറിയാനുള്ള പഠനത്തിൻ്റെ ഭാഗമായാണ് പരീക്ഷണം നടത്തിയത്. നേച്ചർ എന്ന ഗവേഷണ ജേണലിൽ ഇത് സംബന്ധിച്ച ഫലങ്ങൾ ഗവേഷകർ പങ്കുവെച്ചു. മരിച്ചയാളുടെ ബന്ധുക്കൾ മൃതദേഹം ആവശ്യപ്പെട്ടത് മൂലം പത്താം ദിവസം പരീക്ഷണം അവസാനിപ്പിക്കേണ്ടി വന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പത്ത് ദിവസത്തെ പരിശോധനയിൽ കരളിൻ്റെ പ്രവർത്തനത്തിൽ പ്രധാനമായ പിത്തരസം, ആൽബുമിൻ എന്നിവ മസ്തിഷ്ക മരണം സ്ഥിരീകരിച്ച വ്യക്തിയിൽ തുന്നിച്ചേർത്ത പന്നിയുടെ കരളിൽ ഉൽപ്പാദിപ്പിക്കപ്പെട്ടതായാണ് കണ്ടെത്തൽ.
വ്യക്തിയുടെ ശരീരത്തിൽ രോഗപ്രതിരോധ ശേഷിക്ക് പ്രതിസന്ധിയൊന്നും ഉണ്ടായില്ലെന്നും രക്തയോട്ടം സ്വാഭാവിക രീതിയിൽ തുടർന്നുവെന്നും ഗവേഷകർ പ്രഖ്യാപിച്ചു. ചൈനയിലെ സിയാനിൽ പ്രവർത്തിക്കുന്ന ഫോർത് മിലിട്ടറി മെഡിക്കൽ യൂണിവേഴ്സിറ്റിക്ക് കീഴിലെ സിജിംഗ് ആശുപത്രിയിലാണ് പഠനം നടത്തിയത്. ഹെപ്പറ്റോബിലിയറി സർജൻ ലിൻ വാങിൻ്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. ഗുരുതരമായ കരൾ രോഗം പിടിപെട്ടയാളുടെ ജീവൻ രക്ഷിക്കാൻ ഈ ശസ്ത്രക്രിയക്ക് സാധിക്കുമോയെന്നത് ഈ ഘട്ടത്തിൽ പറയാനാകില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1