ലക്‌നൗ: അയോദ്ധ്യയിൽ ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീരാമജന്മഭൂമിയിലും തീരങ്ങളിലും ചൈനീസ് വിളക്കുകള്‍ക്കും അലങ്കാരവസ്തുകള്‍ക്കും ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് നിരോധനമേര്‍പ്പെടുത്തി. ചൈനീസ് വിളക്കുകൾ ഉൾപ്പെടെയുള്ള ചൈനീസ് വസ്തുക്കളൊന്നും രാമജന്മഭൂമി കാമ്പസിൽ അനുവദിക്കില്ലെന്ന് ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. രാമജന്മഭൂമിയിൽ ദീപാവലി ആഘോഷങ്ങൾക്കുള്ള എല്ലാ ക്രമീകരണങ്ങളും ട്രസ്റ്റ് ഒരുക്കും. രാം ലല്ലയ്‌ക്കായി പ്രത്യേകം വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യും. ക്ഷേത്ര സമുച്ചയം മുഴുവൻ പൂക്കളും വിളക്കുകളും കൊണ്ട് അലങ്കരിക്കും. സരയു ഘാട്ടുകളിൽ മൺചിരാതുകൾ കത്തിച്ചും നദീതീരത്തെ അലങ്കരിച്ചും സാംസ്കാരിക പ്രകടനങ്ങളും ആഘോഷങ്ങളും സംഘടിപ്പിക്കും . ഒപ്പം ശ്രീരാമന്റെ അയോധ്യയിലേക്കുള്ള മടങ്ങിവരവിന്റെ ദൃശ്യങ്ങൾ പുനഃസൃഷ്ടിക്കാനും പദ്ധതിയുണ്ടെന്ന് ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ ദീപാവലിയ്‌ക്ക് വൻ ആഘോഷങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വസ്ത്രങ്ങൾ തയ്യാറാക്കാൻ ട്രസ്റ്റ് പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയെ നിയമിച്ചിട്ടുണ്ട്. പ്രധാന ക്ഷേത്രവും ജന്മഭൂമി പാതയും ദീപങ്ങൾ അലങ്കരിക്കും. രാമജന്മഭൂമി കാമ്പസ് രണ്ട് ലക്ഷത്തോളം ദീപങ്ങൾ കൊണ്ട് പ്രകാശപൂരിതമാകുമെന്നും ചമ്പത് റായ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1