ചിറ്റാർ : പി.പി. മത്തായിയുടെ ഘാതകരെ രക്ഷപെടുത്താനാണ് സംസ്ഥാന സർക്കാർ തീരുമാനമെന്നും അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഒന്നാം പ്രതി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ പോയിരിക്കുന്നതെന്നും
കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ എം.പി ആരോപിച്ചു. പി.പി.മത്തായിയുടെ കൊലപാതകത്തിന് ഉത്തരവാദികളായ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ട് ഡി.സി. സി യുടെ നേതൃത്വത്തിൽ നടക്കുന്ന പതിനാറാം ദിവസത്തെ അനിശിചതകാല റിലേ സത്യാഗ്രഹം ചിറ്റാർ ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ആഫിസിന് മുന്നിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
എന്തിനും ഏതിനും പ്രതികരിക്കുന്ന സാംസ്കാരിക നായകർ പി.പി മത്തായിയുടെ കൊലപാതകത്തിൽ പ്രതികരിക്കാതെ ക്വാഷൽ ലീവ് എടുത്തിരിക്കുകയാണ്. സെക്സും സ്റ്റന്‍ഡും നിറഞ്ഞ സിനിമയാണ് പിണറായി ഭരണം. പ്രതിപക്ഷത്തിന്റെ സമരം കൊണ്ടാണോ മുഖ്യമന്ത്രിയും മറ്റും ക്വാറന്റൈനിലിൽ പോകേണ്ടി വന്നത്. സംസ്ഥാനത്ത് ഭരണം നിലവിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നീതിയ്ക്ക് വേണ്ടിയാണ് പി.പി.മത്തായിയും കുടുംബവും കാത്തിരിക്കുന്നത്. ആ നീതി ലഭ്യമാകുന്നതുവരെ കുടുംബത്തോടൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡി.സി.സി വൈസ് പ്രസിഡന്റ് ടി.കെ സാജു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് , കെ.പി.സി സി അംഗം പി. മോഹൻരാജ്, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ റിങ്കു ചെറിയാൻ , വെട്ടൂർ ജ്യോതിപ്രസാദ് , ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, അഡ്വ.എബ്രാഹാം മാത്യു പനച്ചമൂട്ടിൽ , ലിജു ജോർജ്ജ് , സതീഷ് പണിക്കർ , അഡ്വ. റെജി തോമസ് , അഡ്വ.വി.ആർ.സോജി , സജി കൊട്ടയ്ക്കാട് , കോശി പി. സഖറിയ , സുനിൽകുമാർ പുല്ലാട് , കെ.വി സുരേഷ് കുമാർ , ബ്ലോക്ക് പ്രസിഡന്റുമാരായ രാജു മരുതിയ്ക്കൽ ,
പ്രകാശ് കുമാർ ചരളേൽ , റോയിച്ചൻ ഏഴികത്ത് , ഐ.എൻ. ടി.യു.സി ജില്ല പ്രസിഡൻറ് എ .ഷംസുദിൻ ,മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളത്തറ , സലിം പി .ചാക്കോ , എലിസബേത്ത് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ആഗസ്റ്റ് 20 വ്യാഴം രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ നടക്കുന്ന പതിനേഴാം ദിവസത്തെ സത്യാഗ്രഹത്തിൽ ഭാരതീയ ദളിത് കോൺഗ്രസ് ജില്ല ഭാരവാഹികൾ പങ്കെടുക്കും. ഭാരതീയ ദളിത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജു സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും.