ചിറ്റാർ : ചിറ്റാറിലെ ഫാം ഉടമ മത്തായി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ ആരോപണ വിധേയരായ മുഴുവൻ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണം, അന്വേഷണം സിബിഐ ഏൽപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കർമ സമിതി നാളെ ചിറ്റാറിൽ എത്തും.
മത്തായിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണം, കുടുംബത്തിന് നീതി ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചിറ്റാറിൽ നടക്കുന്ന പ്രതിഷേധ പരിപാടികൾക്ക് പിന്തുണ നൽകുമെന്ന് കർഷക കർമസമിതി ദേശീയ കൺവീനർ പി.പി ജോൺ വ്യക്തമാക്കി.