കൊടുമൺ: കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നിയമങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി ഒരുമിച്ച് ചെറുത്ത് തോൽപിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. രാജ്യതലസ്ഥാനത്ത് നടന്ന കർഷക പ്രക്ഷോഭത്തോടെ രാജ്യവ്യാപകമായി തൊഴിലാളി കർഷകവർഗ്ഗഐക്യം ശക്തിപ്പെട്ടതായും ചിറ്റയം കൂട്ടിച്ചേർത്തു. ബി കെ എം യു അടൂർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനം തുച്ഛമാണ് അത് കൊണ്ട് നിത്യജീവിത ചിലവ് പുലർത്താൻ പാടാണ്. അതും വർദ്ധിപ്പിക്കേണ്ടതാവശ്യമാണന്നും ചിറ്റയം കൂട്ടിച്ചേർത്തു. മണ്ഡലം സെക്രട്ടറി ഷാജി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഡി സജി, അടൂർ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, പന്തളം മണ്ഡലം സെക്രട്ടറി ജി ബൈജു, അരുൺ കെ എസ് മണ്ണടി, ബൈജു മുണ്ടപ്പള്ളി, മായ ഉണ്ണികൃഷ്ണൻ, രഘു തെങ്ങമം, അഡ്വ എസ് അച്ചുതൻ, കെ സി സരസൻ, ജോർജ് സാമുവൽ, മഞ്ജു, തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.