അടൂര്‍ : അംബേദ്ക്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടമ്പനാട് പഞ്ചായത്തിലെ കലവറ – കോളൂര്‍ കുഴി കോളനിയുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. പട്ടികജാതി/പട്ടിക വര്‍ഗ വകുപ്പ് മന്ത്രിക്ക് എംഎല്‍എ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഒരു കോടി രൂപ അനുവദിച്ചത്. ഉടന്‍ തന്നെ ഗുണഭോക്തൃ കമ്മിറ്റി വിളിച്ചു ചേര്‍ത്ത് നിര്‍മാണം തുടങ്ങുമെന്ന് ചിറ്റയം ഗോപകുമാര്‍ എം എല്‍എ അറിയിച്ചു. ജില്ലാ നിര്‍മിതി കേന്ദ്രമാണ് നിര്‍വഹണ ഏജന്‍സി.
കടമ്പനാട് കലവറ – കോളൂര്‍ കുഴി കോളനിയുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു
RECENT NEWS
Advertisment