കോന്നി : തിരിച്ചറിവുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ നമുക്ക് കഴിയണമെന്നും അത്തരമൊരു സമൂഹത്തെ സൃഷ്ടിക്കാൻ പ്രധാന പങ്ക് വഹിക്കുന്നവർ അധ്യാപകരാണെന്നും നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം കൊണ്ട് നേടുന്ന അറിവും സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്ന് നാം പഠിക്കുന്ന തിരിച്ചറിവും രണ്ടാണ്. അഹന്തയും അഹങ്കാരവും കൂടുമ്പോൾ നാം പരാജയത്തിലേക്ക് പോകും. വിശേഷ ബുദ്ധി ഇല്ലങ്കിൽ നാം ജീവിതത്തിൽ എങ്ങും എത്തി ചേരില്ല. നാം പറയുന്ന വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുകയും വാക്കിന് അനുസരിച്ച് പ്രവർത്തിക്കുവാനും കഴിയണം. നല്ല സ്വഭാവം ഉള്ളവർക്കേ സമൂഹത്തിൽ അംഗീകാരം ലഭിക്കുകയുള്ളു.
സംസ്ഥാന സർക്കാർ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റമാണ് കൊണ്ടുവന്നിരിക്കുന്നത്. അൻപത്തിനാലായിരം ക്ലാസ് മുറികൾ ആണ് കേരളത്തിൽ ഹൈടെക്ക് ആക്കി മാറ്റിയിരിക്കുന്നത്. ലോകത്തിന് മുഴുവൻ പ്രകാശം പരത്തുന്നവരായി നാം മാറണമെന്നും അദ്ദേഹം പറഞ്ഞു. എം കെ രവീന്ദ്രനാഥ് കല്ലറേത്ത് അധ്യക്ഷത വഹിച്ചു. മരണാന്തരം ശരീരദാനം നൽകിയ മാധ്യമ പ്രവർത്തകൻ മനോജ് പുളിവേലിൽ, സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സംഘ നൃത്തത്തിൽ അഞ്ചാം സ്ഥാനം നേടിയ കുട്ടികളെ പരിശീലിപ്പിച്ച ടീച്ചർ ട്രെയിനി ഭാഗ്യ ജെ തുടങ്ങിയവരെ ഡെപ്യൂട്ടി സ്പീക്കർ മൊമെന്റോ നൽകി ആദരിച്ചു.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് അഡ്വ ആർ ഹരിദാസ് ഇടത്തിട്ട അവാർഡ് വിതരണം ചെയ്തു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ്, കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റ്റി വി പുഷ്പവല്ലി, കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ ദേവകുമാർ, ഹയർ സെക്കണ്ടറി വൊക്കേഷണൽ അസിസ്റ്റന്റ് ഡയറക്ടർ സിന്ധു ആർ, സ്‌കൂൾ ലീഡർ അഭിദേവ്, സ്‌കൂൾ മാനേജർ എൻ മനോജ്, ഷാജി മാത്യു, സുനിൽ ആർ തുടങ്ങിയവർ സംസാരിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.