പത്തനംതിട്ട : സമയം പാഴാക്കാതെ ഇരിക്കാൻ തെരഞ്ഞെടുപ്പുകൾ തിരിച്ചറിവോടെ ആകണമെന്ന് ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ് പ്ലസ് വൺ വിദ്യാർഥികളെ ഓർമിപ്പിച്ചു. പത്തനംതിട്ട മർത്തോമ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം ‘ജ്യോതിർഗമയ- 2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ലോകത്തിൽ നിലനിൽക്കുന്ന വൈവിധ്യമാർന്ന കരിയറുകളെ കുറിച്ചും പഠന സാധ്യതകളെക്കുറിച്ചും വിശദമാക്കിക്കൊണ്ട് അവസരങ്ങളും മത്സരങ്ങളും ഒരേപോലെ ഉയർന്നു നിൽക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം ശക്തിയും ദൗർബല്യവും തിരിച്ചറിഞ്ഞ് ഉചിതമായ തിരഞ്ഞെടുപ്പുകൾ നടത്തണമെന്നും തെറ്റായ തെരഞ്ഞെടുപ്പുകൾ ലക്ഷ്യത്തിലെക്കുള്ള ദൂരം വർദ്ധിപ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. എൽ എ സി ട്രഷറർ റവ. ഡോ. മാത്യു എം തോമസ് അധ്യക്ഷത വഹിച്ചു. ജ്യോതിർഗമയ- 2024 സ്കൂൾ ഗവേണിംഗ് ബോർഡ് മെമ്പർ ഡോ. മാത്യൂസ് തോമസ്, പിടിഎ പ്രസിഡണ്ട് സാം ജോർജ്ജുകുട്ടി, പ്രിൻസിപ്പൽ ജിജി മാത്യൂ സക്കറിയ, ഹെഡ്മിസ്ട്രസ് അജി എം ആർ, അധ്യാപകരായ ബീന കെ പി, ലീന വർഗീസ്, സുജ വർഗീസ്, വിദ്യാർത്ഥി പ്രതിനിധി അഭിഷേക് എസ് എന്നിവർ പ്രസംഗിച്ചു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.