തിരുവനന്തപുരം : യേശുക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കും. കുരിശുമരണത്തിനു ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ ത്യാഗവും സഹനവും ഈ ദിനത്തിൽ വിശ്വാസികൾ സ്മരിക്കുന്നു. കുരിശിൽ ഏറിയ യേശുക്രിസ്തു മരണത്തെ തോൽപ്പിച്ച് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ ദിവസം എന്നാണ് വിശ്വാസം. ക്രൈസ്തവർക്ക് ഇത് പ്രത്യാശയുടെ ദിനം. ദേവാലയങ്ങൾ എല്ലാം അർദ്ധരാത്രി മുതൽ പ്രാർത്ഥനാ നിർഭരം.
ശുശ്രൂഷകൾ, ദിവ്യബലി, പ്രത്യേക കുർബാനകൾ എല്ലാം പുലർച്ചയോടെ പൂർത്തിയായി. ഈസ്റ്റർ ആചരണത്തിന് ക്രിസ്മസ് പോലെ പ്രത്യേക തിയതി ഇല്ല. ഭൂരിഭാഗം ക്രൈസ്തവരും ജൂലിയൻ കാലണ്ടർ അനുസരിച്ചാണ് ഇപ്പൊൾ 50 ദിവസത്തെ വ്രതാനുഷ്ടാനത്തിന് ശേഷം ഈസ്റ്റർ ആഘോഷിക്കുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈസ്റ്റർ മുട്ടക്ക് ഏറെ പ്രാധാന്യം ഉണ്ട്. ഓസ്ട്രേലിയയിൽ ഈസ്റ്റർ ദിനത്തിൽ വിശ്വാസികൾ സമുദ്ര സ്നാനം ചെയ്യുന്നു. തെക്കൻ കൊറിയക്കാർ മനോഹരമായ ഈസ്റ്റർ ഗാനങ്ങൾ പാടാനായി ഈ ദിനം നീക്കിവെക്കുന്നു. എല്ലാ പ്രേക്ഷകർക്കും സമാധാനത്തിൻ്റെയും പ്രത്യാശയുടെയും ദിവ്യ സന്ദേശം പകർന്ന് നൽകുന്നതാകട്ടെ ഈ ഈസ്റ്റർ ദിനം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1