ചിറ്റാർ: കർത്താവിൽ നാം എല്ലാവരും ഒന്നാണെന്ന് ലോകത്തോട് ഏറ്റുപറയുന്ന സുദിനമാണ് ക്രിസ്തുമസെന്ന് മാർത്തോമാ സഭ റാന്നി- നിലയ്ക്കൽ ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ് സഫ്രകൻ മെത്രാപ്പോലീത്ത. ചിറ്റാറിൽ നടന്ന സംയുക്ത ക്രിസ്തുമസ് പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാപഭാരത്തിൽ നിന്നും മനുഷ്യനെ രക്ഷിക്കാനാണ് യേശു ഭൂമിയിലേക്ക് കടന്നു വന്നത്. വിഭാഗീയത മറന്ന് ഒന്നാണെന്നുള്ള ക്രൈസ്തവ സന്ദേശമാണ് നമ്മൾ ലോകത്തിന് നൽകേണ്ടത്. യുസിഎഫ് പ്രസിഡൻറ് റവ. സി.കെ കൊച്ചുമോൻ അധ്യക്ഷത വഹിച്ചു. ആൻ്റോ ആൻറണി എം.പി മുഖ്യ സന്ദേശം നൽകി. അഡ്വ. കെ .യു ജനീഷ് കുമാർ വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. യുസിഫ്ന്റെ വെബ്സൈറ്റ് ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ ബഷീർ ഉത്‌ഘാടനം ചെയ്തു.
പഞ്ചായത്തംഗം ആദർശ വർമ്മ , സുകുലാൽ (പ്രസിഡൻ്റ്, എസ്.എൻ.ഡി.പി ചിറ്റാർ യൂണിയൻ), പ്രമോൻ വി.കെ (സെക്രട്ടറി, എസ്.സി, എസ്.ടി സംയുക്ത സമിതി), നസീർ കൂത്താടിപറമ്പിൽ (വി.എസ്.കെ.സി.ചിറ്റാർ യൂണിറ്റ്), രാധാകൃഷ്‌ണൻനായർ എം.ബി (സെക്രട്ടറി, എൻ.എസ്.എസ് യൂണിയൻ, ചിറ്റാർ), മുഹമ്മദ് അമീൻ മൗലവി അൽ ഖാസിരി, (ചീഫ്ഇമാം, ഹിദായത്തുൽ മുസ്ലീം ജുമാ മസ്‌ജിദ്, ചിറ്റാർ) റവ. റിജോ മാത്യു ജോയി (വികാരി, ശാലേം മാർത്തോമ്മാ ചർച്ച്, കാരികയം, ബത്ലഹേം മാർത്തോമ്മാ ചർച്ച്, മൺപിലാവ്, മോറിയ മാർത്തോമ്മാ ചർച്ച്, കട്ടച്ചിറ), ഫാ. ജോൺ വിൽസൺ മേലേടത്ത്, (വികാരി, സെൻ്റ് മേരീസ് മലങ്കര കത്തോലിക്ക ചർച്ച്, ചിറ്റാർ, സെൻ്റ് തോമസ് മലങ്കരചർച്ച്, അമലഗിരി, കൊടുമുടി), ഫാ: സെബിൻ ഉള്ളാട്ട് (വികാരി, ലിറ്റിൽഫ്ളവർ ചർച്ച്, മീൻകുഴി, (അസംപക്ഷൻ കാത്തോലിക്ക ചർച്ച്, കൂത്താട്ടുകുളം), റവ. ജോയിഷ് പാപ്പച്ചൻ (വികാരി, ബഥേൽ മാർത്തോമ്മാ ചർച്ച്, വയ്യാറ്റുപുഴ), റവ. ഫാ. ജോൺ സാമുവേൽ, റവ. ഫാ. ജോബി വർഗീസ്, (വികാരിമാർ, സെൻ്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയപള്ളി, ചിറ്റാർ), റവ. ഫാ. ഫിലിപ്പ് മാത്യു (വികാരി, സെൻ്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, വയ്യാറ്റുപുഴ), റവ. സജി ലൂക്കോസ് (സി.എം.എസ് ആംഗ്ലിക്കൻ ചർച്ച് ബഞ്ചമൺപാറ), റവ. ലാസർ (വികാരി, സെൻ്റ തോമസ് ഇവാഞ്ചലിക്കൽ ചർച്ച്, ചിറ്റാർ), റവ. എബ്രഹാം റ്റി.ജെ (വികാരി, സെൻ്റ ജോൺസ് സി.എസ്.ഐ ചർച്ച്, ബഞ്ചമൺപാറ),ഫാ: ജോൺ അച്ചുതപറമ്പിൽ, (വികാരി, സെൻ്റ് ജെയിംസ് മലങ്കര കത്തോലിക്ക ചർച്ച് വയ്യാറ്റുപുഴ, സെന്റ് ജോർജ്ജ് മലങ്കര കത്തോലിക്ക ചർച്ച് പാമ്പിനി), ജസ്റ്റിൻ പീടികയിൽ (പ്രോഗ്രാം കൺവീനർ) തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
നറൽ കൺവീനർ തോമസ് എബ്രഹാം പേരങ്ങാട്ട് – കുന്നുംപുറത്ത് സ്വാഗതവും ജോജി (പ്രോഗ്രാം കൺവീനർ) ചാരിറ്റി പദ്ധതികൾ സംബന്ധിച്ച വിശദീകരണവും യു സി ഫ് സെക്രട്ടറി ജോർജ് ജേക്കബ് നന്ദിയും അറിയിച്ചു. വൈകിട്ട് ചിറ്റാർ പഴയ ബസ്റ്റാൻഡിൽ നിന്ന് ആരംഭിച്ച ഐക്യ റാലിയിൽ ആയിരങ്ങൾ അണിനിരന്നു. കുതിര രഥം, ചെണ്ടമേളം, ശിങ്കാരിമേളം, ബാൻഡ് മേളം, നിശ്ചല ദൃശ്യങ്ങൾ , ക്രിസ്മസ് കരോൾ സംഘം, തമ്പോലം എന്നിവയുടെ അകമ്പടിയോടെ വർണാഭമായ റാലിയിൽ 20 ദേവാലയങ്ങളുടെ വിശ്വാസികൾ അണിനിരന്നു. ഹയർസെക്കൻഡറി സ്കൂളിന് സമീപം പ്രത്യേകം തയ്യാറാക്കിയ അലൻ പ്രിയങ്ക നഗറിലാണ് പരിപാടികൾ നടന്നത്. കരിമരുന്ന് പ്രയോഗം, ഗാനമേള ഉൾപ്പെടെയുള്ള പരിപാടികൾ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.