തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ള ക്രിസ്മസ് കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം. വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, കടല, പഞ്ചസാര, നുറുക്ക് ഗോതമ്പ്, തേയില, ഉഴുന്ന്, തുണി സഞ്ചി എന്നിവ അടങ്ങുന്നതാണ് ക്രിസ്‌മസ് കിറ്റ്. 482 കോടി രൂപയാണ് ക്രിസ്മസ് കിറ്റ് വിതരണത്തിനായി സര്‍ക്കാര്‍ ചെലവിടുന്നത്. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 368 കോടി രൂപ വീതമാണ് സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനായി ചെലവഴിച്ചത്. എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റ് ലഭിക്കുന്നതായിരിക്കും. 88.92 ലക്ഷം കാര്‍ഡുഡമകള്‍ക്കാണ് സൗജന്യ ഭക്ഷ്യ കിറ്റ് ലഭിക്കുക എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ക്രിസ്മസ് കിറ്റ് വിതരണം ഇന്ന് മുതല്‍ ; വിതരണം റേഷന്‍ കടകള്‍ വഴി
RECENT NEWS
Advertisment