റാന്നി : സമൂഹ മാധ്യമങ്ങളിൽ കൂടി നടത്തിയ പ്രചരണം സുമനസ്സുകൾ ഏറ്റെടുത്തപ്പോൾ
സമഗ്ര ശിക്ഷാ കേരളം റാന്നി ബി.ആർ.സി നടത്തിയ ക്രിസ്തുമസ് സ്റ്റാർ ചലഞ്ചിന് നക്ഷത്രത്തിളക്കം. 2500 രൂപയാണ് ഒരു നക്ഷത്രവിളക്കിന് ലഭിച്ചത്. എം.എസ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കെ.സി ജേക്കബ്, പൊതു പ്രവർത്തകനും അങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ ഷിബു ശാമുവൽ എന്നിവർ 2500 രൂപ വീതം നൽകി ക്രിസ്തുമസ് സ്റ്റാർ ചലഞ്ചിൽ നേരിട്ട് പങ്കെടുത്ത് നക്ഷത്ര വിളക്കുകൾ സ്വന്തമാക്കുകയും രക്ഷിതാക്കൾക്ക് ക്രസ്തുമസ് ആശംസകൾ നൽകുകയും ചെയ്തു.
എം.എസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ടീന ഏബ്രഹാം, പ്രഥമാധ്യാപകൻ ബിനോയ് കെ.ഏബ്രഹാം, റാന്നി ബി.ആർ സി യിലെ മുൻ സി.ആർ സി കോ -ഓർഡിനേറ്റർമാരായ സാബു ഫിലിപ്പ്, ജോസ് ഏബ്രഹാം എന്നിവരും ചലഞ്ച് ഏറ്റെടുത്തു. ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നക്ഷത്ര വിളക്ക് നിർമാണ പരിശീലനം നൽകിയതിനു ശേഷമാണ് നക്ഷത്ര വിളക്ക് നിർമിച്ചത്. ലോക ഭിന്നശേഷി മാസാചരണത്തിൻ്റെ ഭാഗമായാണ് നക്ഷത്ര വിളക്ക് നിർമാണ പരിശീലനം നൽകിയത്. സ്റ്റാർ ചലഞ്ചിൽ ലഭിച്ചതുക രക്ഷിതാക്കൾക്ക് വിതരണം ചെയ്തു. ബി.പി.സി ഷാജി എ. സലാം, സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ ലീബ ബാബു, വിഞ്ചു വി.ആർ, രാജശ്രീ ആർ, അഞ്ജന എസ്, സോണിയ മോൾ ജോസഫ്, ഹിമമോൾ സേവ്യർ, ലിജി ആർ.എൽ, മിനിമോൾ കെ.മാത്യു എന്നിവർ വിവിധ ദിവസങ്ങളിൽ നടന്ന പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.