Saturday, May 3, 2025 9:21 pm

ക്രിസ്തുമസ് കാലത്തെ കേരളത്തിലെ കിടിലൻ കാഴ്ചകൾ

For full experience, Download our mobile application:
Get it on Google Play

ഡിസംബർ മാസം മുഴുവനും യാത്രകളുടെ സീസൺ ആണ്. കാലാവസ്ഥയും സമയവും മാത്രമല്ല അവധിയും ആഴ്ചാവസാനങ്ങളും എല്ലാം ചേർന്ന് എന്തുകൊണ്ടും യാത്രകൾക്ക് യോജിച്ച കാലം. വിദേശത്തൊക്കെ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും പോകാൻ കഴിഞ്ഞില്ലെങ്കിൽ നാട്ടിലെ യാത്രകൾ തന്നെയാണല്ലോ ശരണം. ഇതാ കേരളത്തിൽ ഇത്തവണ ഈ ഡിസംബറിലെ അവധിക്കാലത്ത് പോകാൻ പറ്റിയ സ്ഥലങ്ങൾ നോക്കാം.
ഫോർട്ട് കൊച്ചി
കേരളത്തിലെ ഏറ്റവും മികച്ച ക്രിസ്തുമസ് പുതുവർഷാഘോഷ അനുഭവങ്ങൾ നല്കുന്ന ഇടമാണ് ഫോർട്ട് കൊച്ചി. കേരളത്തിന്‍റെ ഗോവ എന്നറിയപ്പെടുന്ന ഫോര്‍ട്ട് കൊച്ചിയിലെ ആഘോഷങ്ങൾ ഡിസംബർ ആദ്യം മുതൽ തന്നെ തുടങ്ങും. വിദേശികളും സ്വദേശികളും കൊച്ചി സന്ദർശിക്കാൻ തിരഞ്ഞെടുക്കുന്ന തിരക്കേറിയ സീസൺ കൂടിയാണിത്. ഫോര്‍ട്ട് കൊച്ചിയിലെ ക്രിസ്തുമസ് കാർണിവലും പാപ്പാഞ്ഞിയെ കത്തിക്കലും മറ്റു ന്യൂ ഇയർ സെലിബ്രേഷനുകളും ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കണം.
ആലപ്പുഴ
കാർണിവലിന്‍റെ ഭാഗമായുള്ള ഫൂഡ് ഫെസ്റ്റിവലുകള്‌, വെടിക്കെട്ടുകൾ, പ്രദർശനങ്ങള്‍, മേളകൾ, ബീച്ചിലെ ഫൂട്ബോൾ, ബീച്ചിലെ സായാഹ്നങ്ങൾ എന്നിങ്ങനെ ഇവിടെ ചെയ്യാനും സമയം ചെലവഴിക്കാനും ഒത്തിരി വഴികളുണ്ട്. ആലപ്പുഴ ആലപ്പുഴയിൽ ഏറ്റവും കൂടുതൽ വിദേശികളെത്തുന്ന സമയമാണ് ഡിസംബർ മാസം. ഈ സമയത്തെ കുളിരും മഞ്ഞും ഒപ്പം കായലിനു തീരത്തെ പ്രഭാതങ്ങളും കൂടിയാകുമ്പോൾ ഒരു രക്ഷയുമില്ല. ഇവിടുത്തെ കടൽവിഭവങ്ങളും നാടൻ രുചികളും ഒക്കെയായി ഓർമ്മിക്കാൻ വേണ്ടതെല്ലാം ഡിസംബർ മാസത്തിലെ ആലപ്പുഴ യാത്ര നിങ്ങൾക്ക് നല്കും. പീക്ക് സീസൺ സമയങ്ങളിലൊന്നായതിനാൽ ചെലവ് അല്പം കൂടിയേക്കാം. കുമരകം പക്ഷി സങ്കേതം, പുന്നമട കായൽ, ആലപ്പുഴ ബീച്ച് തുടങ്ങിയ ഇടങ്ങൾ കാണാൻ മറക്കരുത്.

വയനാട്
കോടമഞ്ഞും തണുപ്പുമുള്ള വയനാട് ഡിസംബർ മാസത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ബാംഗ്ലൂരിൽ നിന്നുമെല്ലാം ക്രിസ്തുമസ് ആഘോഷിക്കാനും അവധി അടിച്ചുപൊളിക്കാനും കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ ഇവിടേക്ക് വരുന്നു. തണുപ്പ് ഇത്തിരി അധികം അനുഭവപ്പെട്ടേക്കാമെങ്കിലും മടുപ്പിക്കുകയോ ക്ഷീണിപ്പിക്കുകയോ ചെയ്യാത്ത പ്രസന്നമായ കാലാവസ്ഥയാണ് ഡിസംബർ മാസത്തിൽ വയനാടിനുള്ളത്.
ബേക്കൽ
കാസർകോഡ് ജില്ലയില്‍ സന്ദർശിക്കേണ്ട സ്ഥലമാണ് പേരുകേട്ട ബേക്കൽ കോട്ടയും ബീച്ചും. സമയമുണ്ടെങ്കിൽ റാണിപുരം കൂടി കണ്ടുവരുന്ന വിധത്തിൽ യാത്ര ക്രമീകരിക്കാം. ചരിത്രം മനോഹരമാക്കിയ കാഴ്ചകളാണ് ഇവിടെയുള്ളത്. വിശാലമായ കോട്ടയും അതിന്‍റെ കഥകളും ഇവിടുത്തെ വൈകുന്നേരവും കൂടി അറിഞ്ഞും ആസ്വദിച്ചുമേ മടങ്ങാവൂ. മഞ്ഞംപൊതിക്കുന്ന്, ആനന്ദാശ്രമം, കാപ്പിൽ ബീച്ച് തുടങ്ങിയവയാണ് ഇവിടെ കാണാനുള്ള മറ്റിടങ്ങൾ.
കോവളം ബീച്ച്
നിങ്ങൾക്ക് സന്തോഷം നല്കുന്ന ഇടമാണെങ്കില്‍ നിർബന്ധമായും കോവളം നിങ്ങളുടെ യാത്രയിൽ ഉൾപ്പെടുത്തണം. കാർണിവലും ആഘോഷങ്ങളും ഒക്കെയായി ഡിസംബർ മാസത്തിന്‍റെ രസം ഇവിടെ നിങ്ങൾക്ക് ആസ്വദിക്കാം. ലൈറ്റ്ഹൗസ് ബീച്ച്, സമുദ്ര ബീച്ച്, സാഗരിക മറൈൻ റിസർച്ച് അക്വേറിയം തുടങ്ങിയ കാഴ്ചകളാണ് ഇവിടെ കാണാനുള്ളത്. കേരളത്തിൽ ഏറ്റവുമധികം വിദേശികൾ എത്തുന്ന സ്ഥലം കൂടിയാണിത്.
മൂന്നാർ
മൂന്നാറില്‍ പോകാതെ എന്ത് ഡിസംബർ ആഘോഷം അല്ലേ? കേരളത്തിലെ ഏറ്റവും മികച്ച യാത്രാ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് മൂന്നാർ. മഞ്ഞു പെയ്യുന്ന പുലരികളും കൊടുംതണുപ്പുമാണ് ഈ സമയത്ത് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. തെക്കിന്‍റെ കാശ്മീർ എന്നാണ് മൂന്നാർ അറിയപ്പെടുന്നത്. ഇരവികുളം ദേശീയ ഉദ്യാനം, റോസ് ഗാർഡൻസ്, കുണ്ടള ലേക്ക്, ടോപ്പ് സ്റ്റേഷൻ, കൊളക്കുമല, എക്കോ പോയിന്റ്,ചീയപ്പാറ വെള്ളച്ചാട്ടം, മാട്ടുപെട്ടി അണക്കെട്ട്, ചിന്നാർ വന്യജീവി സങ്കേതം തുടങ്ങി നിരവധി സ്ഥലങ്ങൾ ഇവിടെ കാണാനുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡയറി പ്രമോട്ടര്‍, വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍ (ഡബ്ലുസിസി വര്‍ക്കര്‍) എന്നിവര്‍ക്കായി മെയ് 19,...

0
പത്തനംതിട്ട : ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുല്‍കൃഷി, എംഎസ്ഡിപി പദ്ധതിയുമായി ബന്ധപ്പെട്ട് ഡയറി...

പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

0
പത്തനംതിട്ട : പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു ജില്ലാ മെഡിക്കല്‍...

കോഴിക്കോട് മെഡിക്കൽ കോളജിലെ കാഷ്വാലിറ്റിയിൽ വിച്ഛേദിച്ച വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തിൽ ഇന്നലെ പൊട്ടിത്തെറി ശബ്ദം...

മാങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു

0
പത്തനംതിട്ട : ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ഒ.ആര്‍.സി പദ്ധതിയുടെ ഭാഗമായി മാങ്കോട്...