എടത്വ: പുതുവത്സര പുലരിയിൽ നീരണഞ്ഞ തലവടി ചുണ്ടന് ദേശങ്ങൾ ഉജ്ജ്വല സ്വീകരണം നല്കി. തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ്റെയും പ്രദേശവാസികകളുടെയും നേതൃത്വത്തിൽ തുഴഞ്ഞെത്തിയ തലവടി ചുണ്ടനെ കാണുവാൻ അമിച്ചകരിക്കടവ് മുതൽ എടത്വപളളി വരെ ഇരുകരകളിലായി ആയിരക്കണക്കിന് പ്രദേശവാസികൾ വളരെ നേരത്തെ തന്നെ നിലയുറപ്പിച്ചു.
വൈകിട്ട് 6.10 ന് എടത്വ പള്ളിയിൽ എത്തി ചേരേണ്ടതായിരുന്നുവെങ്കിലും വൈകിട്ട് 7.30ന് ആണ് എടത്വയിൽ എത്തിയത്. വിവിധ കേന്ദ്രങ്ങളിൽ ജലോത്സവ – സാംസ്ക്കാരിക – സാമൂദായിക സംഘടനകൾ, സ്ഥാപനങ്ങൾ, വ്യാപാരികൾ, ഓട്ടോറിക്ഷാ – ടാക്സി യൂണിയനുകൾ , ക്ലബുകൾ, സന്നദ്ധ സംഘടനകൾ , വിവിധ വള്ള സമിതി ഭാരവാഹികൾ എന്നിവയുടെ നേതൃത്വത്തിൽ സ്വീകരണം നല്കി.
തിക്കും തിരക്കും മൂലം പലർക്കും വള്ളത്തേൽ മാല ചാർത്തുവാൻ അവസരം ലഭിച്ചില്ല. പട്ട്, ഷാൾ ,പൂമാലകൾ, നോട്ട് മാലകൾ ,നാരങ്ങ മാല എന്നിവ തലവടി ചുണ്ടൻ്റെ കൂമ്പിലും അമരത്തിലും ചാർത്തിയും തുഴച്ചിൽകാർക്ക് വാഴ കുലയും ഏത്തകുലയും പായസ്സവും ചുക്കുകാപ്പിയും നല്കിയാണ് നാട് വരവേൽപ് നല്കിയത്. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ ഉദ്ഘാടനം ചെയ്തു.
തലവടി ചുണ്ടൻ വള്ള നിർമ്മാണ സമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ, ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ, ട്രഷറാർ പി.ഡി.രമേശ് കുമാർ,വർക്കിംങ്ങ് ചെയർമാൻമാരായ ജോജി ജെ വൈലപ്പള്ളി, അജിത്ത് കുമാർ പിഷാരത്ത്,അരുൺ പുന്നശ്ശേരിൽ ജനറൽ കൺവീനർമാരായ അഡ്വ.സി.പി സൈജേഷ്, ഡോ. ജോൺസൺ വി.ഇടിക്കുള, ഓവർസീസ് കോർഡിനേറ്റർമാരായ ഷിക്കു അമ്പ്രയിൽ, മധു ഇണ്ടംതുരുത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ജെറി മാമ്മൂട്ടിൽ, വിൻസൻ പൊയ്യാലുമാലിൽ, ബിനോയി മംഗലത്താടിൽ, ഓഫീസ് കോർഡിനേറ്റർ റിനു ജി.എം എന്നിവർ നേതൃത്വം നല്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033