കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ട പുളിത്താനാം, ഓടക്കാലി, മഴവന്നൂർ, തുടങ്ങിയ 6 പള്ളികളുടെ കേസുകൾ കേരള ഹൈക്കോടതിയിൽ ഇരുകക്ഷികളുടെയും വക്കീലന്മാർ ചേർന്നു അവധിക്ക് അപേക്ഷിച്ച് മാറ്റി വെപ്പിക്കുന്നതിന് സാഹചര്യം ഉണ്ടാക്കിയ സഭ നേതൃത്വത്തിന്റെ അലംഭാവത്തിൽ മലങ്കര ഓർത്തഡോക്സ് സഭ അൽമായ വേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വിശ്വാസികളുടെ ക്ഷമയെ സഭാനേതൃത്വം പരീക്ഷിക്കരുതെന്നും ഇത്തരം നടപടികൾ പ്രോത്സാഹിപ്പിക്കരുതെന്നും ബാവ തിരുമേനിയോടും എപ്പിസ്കോപ്പൽ സുന്നഹദോസിനോടും സഭാ സ്ഥാനികളോടും ഓർത്തഡോക്സ് സഭാ അൽമായ വേദി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോർജ്ജ് പൗലോസിന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റെജി മാത്യു, പ്രകാശ് കെ. വർഗീസ്, വിനോജ് ബാബു, സന്തോഷ് ജോർജ്, വി. വി. മാത്യു, ജിജോ പുൽപ്ര മാത്യു, സന്തോഷ്. എം. സാം, ജെയിംസ് പാമ്പാടി, റ്റി. വി. മാത്യു, റോയി പി തോമസ്, എന്നിവർ പ്രസംഗിച്ചു.