മുളന്തുരുത്തി : നഷ്ടമായ പളളികളിലേക്ക് ആരാധനയ്ക്കായി തിരികെ കയറാനൊരുങ്ങി യാക്കോബായ സഭ തീരുമാനം. മുളന്തുരുത്തി പളളിയിലും കായംകുളം കട്ടച്ചിറ സെന്റ്മേരീസ് പളളിയിലും എത്തിയ യാക്കോബായ വിശ്വാസികളെ പോലീസ് തടഞ്ഞു. അതേസമയം പ്രതിഷേധിക്കാനാണ് യാക്കോബായ സഭ തീരുമാനമെങ്കിൽ നിയമവഴി സ്വീകരിക്കുമെന്ന് ഓർത്തഡോക്സ് സഭ അറിയിച്ചു. മുളന്തുരുത്തി പളളിക്ക് തൊട്ടടുത്തുളള പളളിയിൽ പ്രാർഥന നടത്തിയ ശേഷമാണ് യാക്കോബായ വിശ്വാസികൾ മുളന്തുരുത്തി പളളിയിലേക്കെത്തിയത്. യാക്കോബായ സഭയുടെ മെത്രാപൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വിശ്വാസികൾ പളളിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പളളിക്ക് മുന്നിൽ പ്രാർഥന നടത്തി. പളളിക്കകത്തേക്ക് കയറാനുളള അവരുടെ ശ്രമം പോലീസ് തടഞ്ഞു. പളളിയുടെ പ്രധാനവാതിലിന് മുന്നില്‍ തന്നെ നിലയുറപ്പിച്ച പോലീസ് വിശ്വാസികളെ അകത്ത് കയറ്റാനാവില്ലെന്ന് വ്യക്തമാക്കി.
സുപ്രീംകോടതി വിധിയെ തുടർന്നാണ് മുളന്തുരുത്തി പള്ളി യാക്കോബായ വിഭാഗത്തിന് നഷ്ടമാകുന്നത്. തുടർന്ന് ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് പളളി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറി. അത്തരത്തിൽ കൈമാറിയ വിവിധ പളളികളിൽ പള്ളികളില്‍ തിരികെ പ്രവേശിക്കാനുള്ള ശ്രമത്തിലാണ് യാക്കോബായ വിഭാഗം. വിവിധ പള്ളികളില്‍ മെത്രാന്മാരക്കം എത്തിയാണ് പളളിയിൽ പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ചത്. എല്ലാ പളളികളിലും പോലീസ് വിശ്വാസികളെ തടയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. മുളന്തുരുത്തി പളളിക്ക് മുന്നിൽ നൂറിലധികം വിശ്വാസികളും പുരോഹിതന്മാരും പളളിക്ക് മുന്നിൽ പ്രതിഷേധം തുടരുകയാണ്. എന്നാൽ യാക്കോബായ സഭയുടെ നിലപാട് കോടതിവിധിയുടെ ലംഘനമാണെന്നും കോടതി വിധി പ്രകാരമാണ് യാക്കോബായ വിഭാഗത്തിൽ നിന്ന് പളളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് നൽകിയിരിക്കുന്നത് എന്നാണ് പോലീസിന്റെ വിശദീകരണം.
അതുകൊണ്ടുതന്ന് പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കായംകുളം കട്ടച്ചിറ പളളിയിലും യാക്കോബായ വിശ്വാസികളെ പോലീസ് തടഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. വിശ്വാസികള്‍ക്ക് പളളിയില്‍ പ്രവേശിക്കുന്നതിന് തങ്ങള്‍ തടസ്സമല്ലെന്നാണ് ഓര്‍ത്തഡോക്‌സ് സഭ പ്രതികരിച്ചത്. എന്നാല്‍ വിശ്വാസികള്‍ക്കൊപ്പം പുരോഹിതന്മാര്‍ പളളിയിലെത്തി പ്രാര്‍ഥന നടത്താന്‍ ശ്രമിച്ചാല്‍ അത് അനുവദിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്.