കണ്ണൂര്‍: കണ്ണൂരില്‍ മകനെ ജാമ്യത്തിലെടുക്കനെത്തിയ അമ്മയ്‌ക്കെതിരെ സിഐയുടെ പരാക്രമം. കണ്ണൂര്‍ ധര്‍മ്മടം സി.ഐ, കെ വി സ്മിതേഷിനെതിരെയാണ് പരാതി. കണ്ണൂര്‍ ധര്‍മ്മടം പോലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം. വാഹന യാത്രക്കിടെ അപകടമുണ്ടാക്കിയതിനാണ് എടക്കാട് സ്വദേശി അനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ജാമ്യത്തിലിറക്കുന്നതിനായാണ് അമ്മയും സഹോദരനും സ്റ്റേഷനില്‍ എത്തിയത്. കാര്യമായ പ്രകോപനമൊന്നുമില്ലാതെ ഇവര്‍ക്കെതിരെ സിഐ പരാക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
വയോധിക എത്തിയ കാറിന്റെ ക്ലാസ് അടിച്ചു തകര്‍ക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. സ്റ്റേഷനിലെ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്മിതേഷ് വഴങ്ങിയില്ല. നിലത്തുവീണ സ്ത്രീയെ എടുത്തുകൊണ്ടു പോകാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആക്രോശിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം പോലീസ് ഉദ്യോഗസ്ഥനെതിരായ പരാതി അന്വേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ വ്യക്തമാക്കി.