മല്ലപ്പള്ളി : എഴുമറ്റൂർ കണ്ണച്ചതേവർ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി പൂർത്തിയായി. 6.5 അടി നീളമുള്ള ഒറ്റക്കല്ലുകളിൽ 2200 ഓളം സക്വയർ ഫീറ്റ് പ്രദക്ഷിണ വഴി നിർമ്മിച്ചിരിക്കുന്നത്. മധുഭാഗം 4 ഇഞ്ചും, വശങ്ങൾ 3.5 ഇഞ്ച് കനമാണ് കല്ലുകൾക്ക്. വിനോദ് പൈക്കര പ്രസിഡന്റായും, തേവരോടത്ത് ശ്രീധരപ്പണിക്കർ സെക്രട്ടറിയായും രമേശ് നീറുവേലിൽ വൈസ് പ്രസിഡന്റായും ഉള്ള ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെ വഴിപാട് സമർപ്പണമായാണ് പ്രദക്ഷിണ വഴി പൂർത്തിയായത്. തമിഴ്നാട്ടിലെ മൈലാടിയിൽ നിന്നു മാണ് കൃഷ്ണശിലകൾ നിർമ്മാണത്തിന് എത്തിച്ചത്. 20 അടി ഓളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് മതിൽ കെട്ടിനു മുകളിലൂടെ ക്രെയിൻ ഉപയോഗിച്ചാണ് കല്ലുകൾ കയറ്റിയത്. തന്ത്രി പറമ്പൂരില്ലത്ത് തൃവിക്രമൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ നിർദ്ദേശാനുസരണം ക്ഷേത്ര വാസ്തു ആചാര്യൻ കുഴിക്കാട്ടില്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടാണ് ഇതിന്റെ അളവുകൾ തയാറാക്കി മേൽനോട്ടം നിർവഹിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1