ബസാൾട്ട് കൂപ്പെ എസ്‌യുവി 2024 ഓഗസ്റ്റിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഫ്രഞ്ച് വാഹന ബ്രാൻഡായ സിട്രോൺ. C3 ഹാച്ച്‌ബാക്ക്, eC3 ഇലക്ട്രിക് ഹാച്ച്ബാക്ക്, C3 എയർക്രോസ് എസ്‌യുവി എന്നിവയ്ക്ക് ശേഷം ബ്രാൻഡിൻ്റെ സി-ക്യൂബ്ഡ് പ്രോഗ്രാമിന് കീഴിൽ വരുന്ന നാലാമത്തെ മോഡലാണിത്. ബസാൾട്ടിൻ്റെ ഇലക്ട്രിക് പതിപ്പും 2025 ൻ്റെ തുടക്കത്തിൽ പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന കൂപ്പെ എസ്‌യുവി തമിഴ്‌നാട്ടിലെ സിട്രോണിൻ്റെ തിരുവള്ളൂർ ആസ്ഥാനമായുള്ള പ്ലാൻ്റിൽ നിർമ്മിക്കും. കൂടാതെ ദക്ഷിണ അമേരിക്കൻ വിപണികളിലേക്കും കയറ്റുമതി ചെയ്യും. 110 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ബസാൾട്ടിന്‍റെ ഹൃദയം. ട്രാൻസ്മിഷൻ ചോയിസുകളിൽ മാനുവലും ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും ഉൾപ്പെടും.
നിലവിലുള്ള സി-ക്യൂബ്ഡ് മോഡലുകളുമായി പവർട്രെയിൻ പങ്കിടുന്നതിനു പുറമേ, കൂപ്പെ എസ്‌യുവി അതിൻ്റെ മിക്ക സവിശേഷതകളും C3 എയർക്രോസിൽ നിന്ന് കടമെടുക്കും. എങ്കിലും, വയർലെസ് ഫോൺ ചാർജിംഗ്, കീലെസ് എൻട്രി, ഇലക്ട്രിക് ഫോൾഡിംഗ് മിററുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ എന്നിവയുമായി ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നു.