വാഹന വിപണിയില്‍ തങ്ങളുടേതായ സ്ഥാനം നേടിയെടുക്കുന്ന കമ്പനികളില്‍ രാജ്യത്ത് ഒന്നാമതാണ് സിട്രിയോണ്‍. ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് വെറുതെ ആയില്ലെന്ന് തന്നെയാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ വില്‍പ്പന ട്രെന്‍ഡുകള്‍ നല്‍കുന്ന വ്യക്തമായ സൂചന. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്ന പുതിയ പ്രഖ്യാപനവുമായാണ് കമ്പനിയുടെ വരവ്. ഫെബ്രുവരി മാസത്തില്‍ വമ്പന്‍ ഡിസ്‌കൗണ്ട് അവതരിപ്പിച്ചാണ് കമ്പനി ഉപഭോക്താക്കളുടെ കൈയടി നേടുന്നത്. പ്രധാനമായും 2023 സ്റ്റോക്കിന്റെ എണ്ണം കുറയ്ക്കുന്നതിനായാണ് ഈ മാസം സിട്രോണ്‍ ഇന്ത്യ അതിന്റെ ഐസിഇ ശ്രേണിയില്‍ കാര്യമായ ഓഫറുകളും കിഴിവുകളും പ്രഖ്യാപിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് സി3 ഹാച്ച്ബാക്ക്, സി3 എയര്‍ക്രോസ് അല്ലെങ്കില്‍ സി5 എയര്‍ക്രോസ് എന്നിവയില്‍ നോട്ടമുണ്ടെങ്കില്‍ ലക്ഷങ്ങളുടെ ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നത്.
ഈ ഫ്രഞ്ച് ബ്രാന്‍ഡിന്റെ ഇടത്തരം എസ്യുവി 1.9 ലക്ഷം രൂപ വരെ മൊത്തം ആനുകൂല്യങ്ങളോടെ ലഭ്യമാണ്. നിലവില്‍ ഈ ശ്രേണിയുടെ വില 10 ലക്ഷം മുതല്‍ 14.27 ലക്ഷം രൂപ വരെയാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാല്‍ പരിമിതമായ സ്റ്റോക്കുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ സാധ്യമാകുകയുള്ളൂ. ഹ്യുണ്ടായ് ക്രെറ്റ, വിഡബ്ല്യു ടൈഗണ്‍, ഹോണ്ട എലിവേറ്റ് തുടങ്ങിയ മോഡലുകളുടെ എതിരാളിയാ ഈ വാഹനം അതിന്റെ സെഗ്മെന്റില്‍ സവിശേഷമായ സ്ഥാനം നേടിയെടുത്ത ഒന്നാണ്. ഏഴ് പേര്‍ക്ക് ഇരിപ്പിടം വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഇതിന്റെ വലിയ പ്രത്യേകത. 110എച്ച്പി, 1.2-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനുമായി ഐസിന്‍-ഉറവിടമുള്ള 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറിനെ ജോഡിയാക്കുന്ന സി3 എയര്‍ക്രോസിന്റെ ഓട്ടോമാറ്റിക് പതിപ്പ് സിട്രോണ്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു.
സിട്രോണ്‍ സി3 മോഡലുകളില്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ഈ മാസം 1.5 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും കിഴിവുകളും ലഭിക്കും. രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുമായാണ് ഹാച്ച്ബാക്ക് വരുന്നത് – 82 എച്ച്പി, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 5-സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ 6-സ്പീഡ് മാനുവലുമായി ജോടിയാക്കിയ 110 എച്ച്പി, 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ കൂടി ഇതിനുണ്ട്. 6.16 ലക്ഷം മുതല്‍ 9.08 ലക്ഷം രൂപ വരെ വിലയുള്ള സി3, മാരുതിയുടെ വാഗണ്‍ആര്‍, ഇഗ്‌നിസ്, ടാറ്റ പഞ്ച് എന്നിവയോടാണ് വിപണിയില്‍ മത്സരിക്കുന്നത്. ഇന്ത്യയിലെ സിട്രോണിന്റെ മുന്‍നിര എസ്യുവിയായിരുന്നിട്ട് കൂടി ഇത് അല്‍പ്പം മന്ദഗതിയിലുള്ള വില്‍പ്പന നടക്കുന്ന മോഡലാണ്.
2023 ഏപ്രില്‍-ഡിസംബര്‍ പാദത്തില്‍, കമ്പനി വിറ്റത് കേവലം 55 യൂണിറ്റുകള്‍ മാത്രമാണ്. അതിനാലാണ് ഈ മാസത്തില്‍ സി5 എയര്‍ക്രോസിന് മൊത്തം കിഴിവുകളും ആനുകൂല്യങ്ങളും 3.5 ലക്ഷം രൂപയായി നിശ്ചയിച്ചത്. ജീപ്പ് കോമ്പസ്, ഹ്യുണ്ടായ് ടക്സണ്‍ തുടങ്ങിയ മോഡലുകളുടെ ഈ എതിരാളി കഴിഞ്ഞ വര്‍ഷം മുഖം മിനുക്കി എത്തുകയായിരുന്നു. നിലവില്‍ 36.91 ലക്ഷം മുതല്‍ 37.67 ലക്ഷം വരെയാണ് ഇതിന്റെ വില. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച 177 എച്ച്പി, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഈ എസ്യുവിക്ക് കരുത്ത് പകരുന്നത്.