റാന്നി: സ്വാതന്ത്ര്യാനന്തര ഭാരതത്തിൻ്റെ ചരിത്രത്തിൽ ഇത്രയുമേറെ ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നയങ്ങൾ നടപ്പിലാക്കിയിട്ടുള്ള ഒരു സർക്കാർ രാജ്യത്ത് അധികാരത്തിൽ ഉണ്ടായിട്ടില്ലെന്ന് സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്‍റ് ജെ മേഴ്സികുട്ടിയമ്മ പറഞ്ഞു. സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ നടത്തുന്ന തെക്കന്‍മേഖലാ ജാഥയ്ക്ക് ഇട്ടിയപ്പാറയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. മതേതരത്വ മൂല്യങ്ങളും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് ഇന്ത്യയെ നയിച്ചിരുന്നതെങ്കിൽ ഇതൊക്കെ തകർക്കുന്ന നയങ്ങളും ഭരണഘടനയെ പോലും അംഗീകരിക്കാത്ത നിലപാടുകളുമാണ് മോഡിയുടെ മുഖമുദ്ര. സാധാരണ ജനങ്ങളുടെയും കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്ര സർക്കാർ വൻകിട കോർപ്പറേറ്റുകൾക്ക് അനുകൂലമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നതെന്നും മേഴ്സികുട്ടിയമ്മ പറഞ്ഞു.
എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ജാഥാ വൈസ് ക്യാപ്ടന്‍ ടോമി മാത്യു, മാനേജര്‍ ജി.ലാലു, ജാഥാംഗങ്ങളായ എസ് ഹരിലാല്‍, സോളമന്‍ വെട്ടുകാട്, കെ.വി ഉദയഭാനു, സീറ്റാദാസന്‍, എസ് രവീന്ദ്രന്‍ പിള്ള, കവടിയാര്‍ ധര്‍മ്മന്‍, എസ് സുനില്‍ഖാന്‍, പത്മാഗിരീഷ്, എം.ഉണ്ണികൃഷ്ണന്‍, ഗോപി കൊച്ചുരാമന്‍, കെ.സത്യനാരായണ്‍, ശൂരനാട് ചന്ദ്രശേഖരന്‍, സി.പി.ഐ(എം) ജില്ലാ സെക്രട്ടറി രാജു എബ്രഹാം, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ആര്‍ പ്രസാദ്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ബി ഹര്‍ഷകുമാര്‍, പ്രസിഡന്‍റ് എസ് ഹരിദാസ്, എ.ഐ.ടി.യു.സി ജില്ലാ ട്രഷറര്‍ ബെന്‍സി തോമസ്, ജോയിന്‍റ് സെക്രട്ടറിമാരായ കെ.സതീഷ്, ടി.ജെ ബാബുരാജ്, കെ.സി രാജഗോപാല്‍, സി.പി.എം ഏരിയ സെക്രട്ടറി ടി.എന്‍ ശിവന്‍കുട്ടി, കെ.കെ സുരേന്ദ്രന്‍, അനീഷ് ചുങ്കപ്പാറ, എസ്.ആര്‍ സന്തോഷ് കുമാര്‍, വി.കെ സണ്ണി, നിസാംകുട്ടി, ടി.പി അനില്‍ കുമാര്‍, ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.