കൊച്ചി : സി.കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ആറു മാസത്തേക്കാണ് സസ്‌പെന്‍ഷനെന്ന് സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ബി.ജെ.പി നേതാക്കളുമായി ചേര്‍ന്ന് വോട്ട് തിരിമറിയും സാമ്പത്തിക ഇടപാടുകളും നടത്തിയതിലാണ് അച്ചടക്ക നടപടിയെന്ന് സംഘടന വ്യക്തമാക്കി.
പാര്‍ട്ടിയുടെ പേരില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സി.കെ ജാനുവിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതായും സംഘടന അറിയിച്ചു. ജെ ആര്‍ പി ബത്തേരി മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായിരുന്നു സി കെ ജാനു.