കൽപ്പറ്റ : സഹകരണ ക്ഷേമ നിധി ബോർഡ് വൈസ് ചെയർമാനും കൽപ്പറ്റ മുൻ എംഎൽഎയുമായ സി.കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനമിടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്. വയനാട് പൊഴുതന സ്വദേശികളായ സെയ്ഫുദീൻ, ഭാര്യ ബാബിത, മകൻ മുഹമ്മദ് സഹൽ എന്നിവർക്കാണ് പരിക്കേറ്റത്. കൽപ്പറ്റ പിണങ്ങോട് ജംഗ്ഷന് സമീപം വെച്ചാണ് അപകടമുണ്ടായത്. സി കെ ശശീന്ദ്രൻ വാഹനത്തിലുണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ബാബിതയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിന് ശേഷം ഡ്രൈവർ അച്യുതൻ സമീപത്തുള്ള കൽപ്പറ്റ പോലീസ് സ്റ്റേഷനിലേക്ക് വാഹനം കയറ്റുകയായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.
സി കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനമിടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്
RECENT NEWS
Advertisment