Sunday, July 6, 2025 7:40 pm

ബ്രഹ്മപുരം ; കോൺഗ്രസിന്‍റെ കോർപറേഷൻ ഉപരോധത്തിനിടെ പൊലീസുമായി വാക്കേറ്റം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോൺഗ്രസിന്‍റെ കൊച്ചി കോർപറേഷൻ ഉപരോധത്തിനിടെ പോലീസുമായി വാക്കേറ്റം. സമര പന്തലിന് മുന്നിലും കോർപറേഷൻ ഓഫിസിനു മുന്നിലുമായി കോൺഗ്രസ് പ്രവർത്തർ ഇട്ടിരുന്ന കസേര പൊലീസ് എടുത്തുമാറ്റാൻ ശ്രമിച്ചു. ഇതോടെയാണ് പ്രവർത്തകരും പോലീസുമായി വാക്കേറ്റം ഉണ്ടായത്. മനപൂർവം പ്രശ്നം സൃഷ്ടിക്കാൻ പോലീസ് ശ്രമിക്കുകയാണെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ആരോപിച്ചു. പോലീസ് എത്ര ശ്രമിച്ചാലും ഒരാളെ പോലും കോർപറേഷൻ ഓഫിസിനുള്ളിലേക്ക് കടത്തിവിടില്ലെന്നും ഉപരോധ സമരം വൈകുന്നേരം വരെ തുടരുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

വൈകിട്ട് 5മണിവരെയാണ് ഉപരോധം. ബ്രഹ്മപുരം തീപിടുത്തത്തിൽ സിബിഐ അന്വേഷണം വേണം,മേയർ രജിവയ്ക്കണം, നഗരസഭാ കൗൺസിൽ യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരെ പോലീസ് തല്ലിയതിൽ നടപടി വേണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തിൽ രാവിലെ 5മണി മുതൽ തുടങ്ങിയ ഉപരോധത്തിൽ പങ്കെടുക്കുന്നത്. ഒരാളേയും കോ‍‍‍ർപറേഷനുള്ളിലേക്ക് കടത്തിവിടില്ലെന്നാണ് തീരുമാനം. പോലീസ് സംഘവും സ്ഥലത്തുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ-ചൂരൽമല ദുരന്തം ; സിപിഐ വയനാട് ജില്ലാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം

0
വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതി പോയ ശേഷം നടന്നത്...

അരുവാപ്പുലം ഊട്ടുപാറയിൽ പുലിയുടെ ആക്രമണത്തിൽ ആട് ചത്തു

0
കോന്നി : പാടം ഫോറസ്റ്റേഷൻ പരിധിയിൽ അരുവാപ്പുലം ഊട്ടുപാറ കോഴഞ്ചേരി മുരുപ്പിൽ...

കൊല്ലത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

0
കൊല്ലം: കൊല്ലം അലയമണ്‍ കരുകോണിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍...

കോട്ടയത്ത് പള്ളിയുടെ മുകളിൽ നിന്ന് വീണ് പള്ളിയിലെ സഹായി മരിച്ചു

0
കോട്ടയം: കോട്ടയം കുറുപ്പന്തറയിൽ പള്ളിയുടെ മുകളിൽ നിന്ന് വീണ് പള്ളിയിലെ സഹായി...