കൊൽക്കത്ത : ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ റീ പോളിങ്ങിനിടെ പുര്‍ബ മേദിനിപുരിലെ തംലുകില്‍ സംഘര്‍ഷം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതിയുണ്ട്. ഡല്‍ഹിയിലെത്തിയ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കണ്ട് സംഘര്‍ഷങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കും. വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് 19 ജില്ലകളിലെ 697 ബൂത്തുകളിലാണ് റീപോളിങ് നടക്കുന്നത്. ഓരോ ബൂത്തിലും ബംഗാള്‍ പോലീസിന് പുറമേ നാല് കേന്ദ്രസേനാംഗങ്ങളെ വീതം വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ച്ച പോളിങ്ങിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നും ബിജെപി രണ്ടാമതെത്തുമെന്നും ആണ് സര്‍വേകള്‍ പ്രവചിക്കുന്നത്.
ബംഗാൾ തെരഞ്ഞെടുപ്പ് ; റീപോളിങ്ങിനിടെ സംഘർഷം
RECENT NEWS
Advertisment