പത്തനംതിട്ട : മൈലപ്രാ പഞ്ചായത്തിലെ ഏറ്റവും ഉയർന്ന ദേശങ്ങളായ അഞ്ച് ആറ്, ഏഴ് വാർഡുകളിൽ ഉൾപ്പെട്ട ചീങ്കൽത്തടം പത്തരപ്പടി, മന്ദപ്പുഴ, മടുക്കാമൂട്ടിൽ ഭാഗം സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അനുഭപ്പെടുന്ന രൂക്ഷമായ ശുദ്ധജല ക്ഷാമം പരിഹരിക്കുവാൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് മൈലപ്രാ ടൗൺ ഏഴാം വാർഡ് കോൺഗ്രസ് പ്രവർത്തക യോഗം സർക്കാരിനോടും ബന്ധപ്പെട്ട വാട്ടർ അതോറിറ്റി, ഗ്രാമ പഞ്ചായത്ത് അധികൃതരോടും ആവശ്യപ്പെട്ടു. മഴക്കാലമായിട്ടും പൈപ്പിലൂടെ ആഴ്ച്ചയിൽ ഒരു ദിവസം മാത്രമാണ് ഈ പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് ശുദ്ധജലം ലഭിക്കുന്നതെന്നും വേനൽക്കാലം അടുക്കുന്നതോടെ ഇപ്പോൾ ആശ്രയിക്കുന്ന കിണറുകൾ വറ്റി ജലദൗർലഭ്യം രൂക്ഷമാകുമെന്നും ഇതിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളോട് ഗ്രാമ പഞ്ചായത്ത് അധികൃതർ കാട്ടുന്ന അവഗണനക്കെതിരെ സമര പരിപാടികൾ സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.
ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിത്സൺ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി നിർവാഹക സമിതി അംഗം ജെയിംസ് കീക്കരിക്കാട്ട് ,മുൻ മണ്ഡലം പ്രസിഡന്റ് മാത്യു തോമസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ലിബു മാത്യു, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മഞ്ജു സന്തോഷ, മണ്ഡലം സെക്രട്ടറി റോസമ്മ ബേബി, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ നിർമ്മൽ. എസ്. ജോർജ്ജ്, അഭിജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.
മഞ്ജു റോയി മടുക്കാമൂട്ടിൽ പ്രസ്ഡൻ്റായി പുതിയ വാർഡ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.