Wednesday, July 2, 2025 4:00 pm

അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

For full experience, Download our mobile application:
Get it on Google Play

ശബരിമല: മണ്ഡലകാല തീർത്ഥാടനം കഴിഞ്ഞു ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രനടയടച്ചതോട് കൂടി വിവിധ സർക്കാർ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ അപ്പാച്ചിമേട് മുതൽ സന്നിധാനം വരെയുള്ള മേഖലയിൽ ഇന്ന് (ഡിസംബർ 27) ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. 18 സെക്ടറുകളിൽ ഒരേ സമയം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയെന്നും അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ വിവിധ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും ഡ്യൂട്ടി മജിസ്‌ട്രേറ്റ് കൃഷ്ണകുമാർ കെ. അറിയിച്ചു. ശുചീകരണ പ്രവർത്തനങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകിയത്‌ അരവണ പ്ലാന്റും പരിസരങ്ങളും മാളികപ്പുറം ക്ഷേത്രത്തിന് പിൻവശത്തുള്ള ഭാഗം, ആയുർവേദ ആശുപത്രിയും പരിസരങ്ങളും തുടങ്ങിയ സ്ഥലങ്ങൾക്കാണ്.

രാവിലെ 7.30ന് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിശുദ്ധി സേന, വിവിധ സന്നദ്ധ സംഘടനകളിലെ അംഗങ്ങൾ തുടങ്ങിയവർ സജീവമായി പങ്കെടുത്തു. എല്ലാ ഡിപ്പാർട്ട്മെന്റുകളും സന്നദ്ധ സേവാ സംഘടനകളും കൈകോർത്തുകൊണ്ടാണ് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഡിസംബർ 30ന് വൈകുന്നേരം മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. നട തുറക്കുമ്പോൾ എല്ലായിടത്തും ശുചീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ സംഗമവും വാർഷിക പൊതു യോഗവും നടന്നു

0
പന്തളം : മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ...

തദ്ദേശ തെരഞ്ഞെടുപ്പിൽ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യവുമായി സിപിഎം

0
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യവുമായി സിപിഎം....

ഞങ്ങള്‍ പരിശോധന നടത്തും …പക്ഷെ സ്ഥാപനങ്ങളുടെ പേര് പറയൂല്ല …കൊന്നാലും പറയൂല്ല ;...

0
പത്തനംതിട്ട : ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് ഫുഡ് ആന്‍റ് സേഫ്ടിയുടെയും ആരോഗ്യ വകുപ്പിന്റെയും...

എഴുപതോളം കേസുകളില്‍ പ്രതിയായ അന്തര്‍ജില്ലാ മോഷ്ടാവ് പിടിയിലായി

0
കോഴിക്കോട്: പോലീസിന്‍റെ വാഹന പരിശോധനയ്ക്കിടയില്‍ എഴുപതോളം കേസുകളില്‍ പ്രതിയായ അന്തര്‍ജില്ലാ മോഷ്ടാവ്...